ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു; 10 വയസ്സുകാരിയുടെ നില ഗുരുതരം
text_fieldsപറവൂർ (കൊച്ചി): ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു. പറവൂർ ഗോതുരുത്ത് ആനത്താഴത്ത് അജീഷ് -വിനയ ദമ്പതികളുടെ ഏക മകൾ ലിസേൽ മരിയയുടെ (10) തലക്കാണ് വെടിയേറ്റത്.
വടക്ക് കിഴക്കന്‍ ലണ്ടനിലെ ഡാള്‍ട്ടണ്‍ കിങ് സ്ലാന്‍ഡ് ഹൈ സ്ട്രീറ്റിലെ ഹാക്നിയിൽ റസ്റ്റാറന്റില്‍ ബുധനാഴ്ച രാത്രി 9.20നാണ് സംഭവം. രണ്ട് വർഷത്തിലേറെയായി ബെർമിങ്ഹാമിലാണ് കുടുംബം താമസിക്കുന്നത്. ബൈക്കിൽ എത്തിയ സംഘം ഹോട്ടലിനോട് ചേർന്ന ജനലിനുനേരേ വെടിയുതിർക്കുകയായിരുന്നു. ഇവരുടെ തൊട്ടടുത്തിരുന്ന ആളെയാണ് അക്രമിസംഘം ലക്ഷ്യമിട്ടതെന്നാണ് വിവരം. അക്രമികൾ ഓടിമറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായിട്ടില്ല. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അടുത്ത ദിവസം വീണ്ടും ശസ്ത്രക്രിയ നടത്തുമെന്ന് അജീഷിന്റെ അമ്മ മേരി പോൾ പറഞ്ഞു.
ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന അജീഷും കുടുംബവും ജൂലൈ 30ന് നാട്ടിൽ വരാനിരിക്കുകയായിരുന്നു. നാലാം ക്ലാസ് വിദ്യാർഥിനിയാണ് ലിസേൽ. വ്യാഴാഴ്ച രാവിലെയാണ് അജീഷിന്റെ ഗോതുരുത്തിലെ വീട്ടിൽ വിവരമറിഞ്ഞത്. അജീഷിന്റെ മാതാപിതാക്കളും സഹോദരനും കുടുംബവുമാണ് ഇവിടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.