വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപിച്ച് സ്വർണം കവർന്ന പ്രതി പിടിയിൽ
text_fieldsമാനന്തവാടി: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപിച്ച് സ്വർണം കവർന്ന കേസിലെ പ്രതി പിടിയിൽ. അടൂർ പന്നിവിള ലിനു ഭവനിലെ റോഷൻ എന്ന ലിജുവിനെയാണ് മാനന്തവാടി ഡിവൈ.എസ്.പി പി.എൽ. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
തിരുനെല്ലിയിലെ വീട്ടിൽ പെയിന്‍റിങ് ജോലി ചെയ്തിരുന്ന പ്രതി, വീട്ടമ്മയെ കാപ്പി വടി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച് കഴുത്തിലെ രണ്ട് പവനോളം വരുന്ന സ്വർണ മാലയുമായി രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ കഴിഞ്ഞ പ്രതിയെ ചിറ്റാരിക്കൽ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. മാനന്തവാടി എസ്.എച്ച്.ഒ അബ്ദുൽ കരീം, തിരുനെല്ലി എസ്.ഐ സാജൻ, എ.എസ്.ഐ ബിജു വർഗീസ് . സി.പി.ഒമാരായ സരിത്ത്, സുഷാന്ത്, പ്രജീഷ്, വിനീത് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.