ആരോഗ്യ പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ ഒരാള്‍ പിടിയില്‍
text_fieldsകൊണ്ടോട്ടി: ചിറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വനിത ജീവനക്കാരി ഉള്‍പ്പെടെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത കേസില്‍ ഒരാള്‍ കരിപ്പൂർ പൊലീസിെൻറ പിടിയിലായി.
ചിറയില്‍ സ്വദേശി മുഹമ്മദലിയാണ് (45) അറസ്റ്റിലായത്. അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇതിൽ പ്രധാനിയാണ് മുഹമ്മദലിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 26നായിരുന്നു സംഭവം. വാക്സിന് എടുക്കാനെത്തിയവര് മര്‍ദിച്ചെന്ന പരാതിയെത്തുടർന്ന് ആരോഗ്യപ്രവർത്തകർ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ഒരു വിഭാഗം നാട്ടുകാർ ആരോഗ്യപ്രവർത്തകർക്കെതിരെ രംഗത്തുവരുകയും ചിറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.