പൊലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി പണം തട്ടിയ ആൾ അറസ്റ്റിൽ
text_fieldsകോതമംഗലം: പൊലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി കബളിപ്പിച്ച് പണം തട്ടിയ ആൾ അറസ്റ്റിൽ. വെള്ളത്തൂവൽ സൗത്ത് കത്തിപ്പാറ കോട്ടക്കകത്ത് വീട്ടിൽ രതീഷിനെയാണ് (38) കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് സി.ഐയാണെന്ന് പറഞ്ഞ് പ്രതി പരാതിക്കാരനായ യുവാവിനെ ഫോണില്‍ വിളിച്ചു.
ഒരു പെണ്‍കുട്ടിക്ക് ഫേസ്ബുക്ക് വഴി മെേസജ് അയച്ചതിന് പെൺകുട്ടിയുടെ അച്ഛനും ആങ്ങളയും പരാതിയുമായി വന്നിട്ടുണ്ടെന്നും 50,000 രൂപ കൊടുത്താൽ സെറ്റില്‍ ചെയ്യാം എന്നും പറയുകയായിരുന്നു. സമ്മതമല്ലെങ്കില്‍ കേെസടുക്കുമെന്നും ജയിലിൽ കിടക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. യുവാവ് വിസമ്മ തിച്ചതിനെത്തുടര്ന്ന് പിതാവിെൻറ ഫോൺ നമ്പർ വാങ്ങി 20,000 രൂപ കൊടുത്താൽ കേസ് സെറ്റിൽ ചെയ്യാം എന്ന് പിതാവിനെ അറിയിച്ചു. പരിഭ്രാന്തനായ പിതാവ് മകനറിയാതെ ഇയാള്‍ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു. പിന്നീട് വിവരം അറിഞ്ഞ യുവാവ് പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ കെ.എം. മഹേഷ് കുമാർ, എ.എസ്.ഐ കെ.കെ. അനിൽ കുമാർ, എസ്.സി.പി.ഒമാരായ നവാസ്, ബോണി, സി.പി.ഒ അനുരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.