വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
text_fieldsആലുവ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ട്രാവൽ ഏജന്റ് പിടിയിൽ. യു.സി കോളജിനടുത്ത് കനാൽ റോഡിൽ ചക്കാലകക്കൂട്ട് വീട്ടിൽ മുഹമ്മദ് സനീറാണ് (33) ആലുവ പൊലീസിന്റെ പിടിയിലായത്. ഗൾഫ് രാജ്യങ്ങളിലെ കമ്പനികളിൽ പാക്കിങ്, സെക്യൂരിറ്റി ജോലികൾ വാഗ്ദാനം ചെയ്താണ് നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയത്. പണം നഷ്ടമായ മുപ്പതോളം പേരാണ് ആലുവ സ്റ്റേഷനിൽ പരാതി നൽകിയത്.
ബൈപാസ് ഭാഗത്ത് സൊലൂഷൻ ലക്സ് ട്രാവൽ ആൻഡ് ടൂറിസം എന്ന പേരിലായിരുന്നു തട്ടിപ്പ് സ്ഥാപനം. കഴിഞ്ഞ നവംബറിൽ ഇയാൾ ഉദ്യോഗാർഥികളെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്നു. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
വിദേശ തൊഴിൽ റിക്രൂട്ട്മെന്റിനുള്ള ലൈസൻസ് ഇയാളുടെ സ്ഥാപനത്തിനില്ലായിരുന്നു. കഴിഞ്ഞ ഒരുമാസമായി മുംബൈയിലായിരുന്ന ഇയാൾ അവിടെനിന്ന് എറണാകുളത്തെത്തി നോർത്തിലെ ലോഡ്ജിൽ ഒളിവിൽ കഴിയവെയാണ് പിടിയിലായത്. ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ്, എസ്.ഐമാരായ സി.ആർ. ഹരിദാസ്, എ.കെ. സന്തോഷ് കുമാർ, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ്, എ.എം. ഷാനിഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.