Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Stop Rape
cancel
Homechevron_rightNewschevron_rightCrimechevron_rightകൊന്നിട്ടും ക്രൂരത;...

കൊന്നിട്ടും ക്രൂരത; യുവതിയുടെ കൊലക്ക്​​ മുമ്പും ശേഷവും ബലാത്സംഗം ചെയ്തു, സഹോദരീഭർത്താവ്​ അറസ്റ്റിൽ

text_fields
bookmark_border

പട്​ന: ബിഹാറിൽ ഭാര്യാസഹോദരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയും പിന്നീട്​ മൃതദേഹത്തെയും ബലാത്സംഗം ചെയ്ത കേസിൽ 32കാരൻ അറസ്റ്റിൽ. മുസഫർപുർ ജില്ലയിലാണ്​ സംഭവം.

ബുധനാഴ്ച പൊലീസ്​ പ്രതിയെ അറസ്റ്റ്​ ചെയ്തു. പൊതു സ്ഥലത്തുവെച്ച്​ 32കാരനെ അടിച്ചതിനും അപമാനിച്ചതിനും പ്രതികാരമായായിരുന്നു ക്രൂരകൃത്യം. യുവതിയെ കൊലപ്പെടുത്തുന്നതിന്​ മുമ്പും ശേഷവും ഇയാൾ ബലാത്സംഗം ചെയ്തതായി പൊലീസ്​ പറഞ്ഞു.

അരകല്ല്​ ഉപയോഗിച്ച്​ തലക്കടിച്ചാണ്​ യുവതിയെ കൊലപ്പെടുത്തിയത്​. യുവതിയുടെ മുഖവും തലയും പല്ലുകളും തകർന്ന നിലയിലാണ്​. സഹോദരിയെ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നതിനാൽ യുവതി വീട്ടിൽ തനിച്ചായിരുന്നു. ഇൗ സമയത്താണ്​ കൊലപാതകം.

തന്നെ അപമാനിച്ചതിന്​ ഭാര്യസഹോദരിയെ കൊലപ്പെടുത്തിയതായി പ്രതി പൊലീസിനോട്​ സമ്മതിച്ചു. പ്രതിയും ഭാര്യയും തമ്മിലുള്ള വിവാഹതർക്കം ഗ്രാമപഞ്ചായത്ത്​ ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ ഭാര്യ​സഹോദരി ​പൊതുജനമധ്യത്തിൽ 32കാരനെ അടിച്ചു. ഇതിന്‍റെ വൈരാഗ്യമാണ്​ കൊലപാതകത്തിന്​ കാരണമെന്ന്​ പൊലീസ്​ പറഞ്ഞു. പ്രതിയി​ൽനിന്ന്​ യുവതിയുടെ മൊബൈൽ ഫോണും ആഭരണങ്ങളും കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MurderRape
News Summary - Man arrested for macabre rape murder of sister in law in Bihar
Next Story