Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2021 12:19 PM IST Updated On
date_range 14 Dec 2021 12:19 PM ISTആശുപത്രി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയയാൾ അറസ്റ്റിൽ
text_fieldsbookmark_border
പറവൂർ: മൂത്തകുന്നം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരാളെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. മൂത്തകുന്നം കളവമ്പാറ സുധിയാണ് (65) അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ച 5.30ന് ആശുപത്രിയിലെത്തിയ ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി.
ഇയാൾ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ നഴ്സ് മറ്റൊരു മുറിയിൽ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story