Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപള്ളിയിൽനിന്ന്​...

പള്ളിയിൽനിന്ന്​ ബാറ്ററി മോഷ്ടിച്ചയാൾ പിടിയിൽ

text_fields
bookmark_border
mahin
cancel
camera_alt

മാ​ഹി​ൻ

മൂ​വാ​റ്റു​പു​ഴ: പ്രാ​ർ​ഥ​ന​ക്ക് എ​ന്ന വ്യാ​ജേ​ന എ​ത്തി പ​ള്ളി​യി​ൽ​നി​ന്ന്​ ബാ​റ്റ​റി മോ​ഷ്ടി​ച്ച ആ​ളെ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഈ​രാ​റ്റു​പേ​ട്ട അ​രു​വി​ത്തു​റ ക​രോ​ട്ട്പ​റ​മ്പി​ൽ മാ​ഹി​നാ​ണ്​ (24) പി​ടി​യി​ലാ​യ​ത്. സൗ​ത്ത് പാ​യി​പ്ര ബ​ദ​റു​ൽ ഹു​ദ ജു​മാ​മ​സ്ജി​ദി​ൽ​നി​ന്ന് ക​ഴി​ഞ്ഞ 29 നാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. ളു​ഹ്​​ർ ന​മ​സ്കാ​ര​സ​മ​യ​ത്ത് പ്രാ​ർ​ഥ​ന​ക്ക്​ എ​ന്ന വ്യാ​ജേ​ന ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ ഇ​യാ​ൾ പ​ള്ളി​യി​ൽ​നി​ന്ന് ബാ​റ്റ​റി മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്ന് ദി​വ​സം മു​മ്പ് ചെ​മ്പ​റ​ക്കി ന​ട​ക്കാ​വ് ന​മ​സ്കാ​ര പ​ള്ളി​യി​ലെ​ത്തി ഫാ​ൻ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ത​ടി​യി​ട്ട പ​റ​മ്പ് പൊ​ലി​സി​ൽ ഏ​ൽ​പ്പി ച്ചി​രു​ന്നു. പോ​ത്താ​നി​ക്കാ​ട് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​യാ​ള്‍ സ​മാ​ന രീ​തി​യി​ൽ പ​ള്ളി​യി​ൽ​നി​ന്ന് ബാ​റ്റ​റി മോ​ഷ്ടി​ച്ചി​ട്ടു​ണ്ട്. പാ​ലാ, ഈ​രാ​റ്റു​പേ​ട്ട, മേ​ലു​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​യാ​ള്‍ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്. ഇ​ൻ​സ്​​പെ​ക്ട​ർ സി.​ജെ. മാ​ർ​ട്ടി​ൻ, എ​സ്.​ഐ എ​ൽ​ദോ​സ് കു​ര്യാ​ക്കോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsarrested
News Summary - Man arrested for stealing battery from church
Next Story