അഭിഭാഷകൻ ചമഞ്ഞ് കാറും പണവും തട്ടിയയാൾ പിടിയിൽ
text_fieldsകുട്ടനാട്: അഭിഭാഷകൻ ചമഞ്ഞ് കാറും പണവും മുദ്രപ്പത്രവും തട്ടിയ പ്രതി എടത്വ പൊലീസിെൻറ പിടിയിൽ. കണ്ണൂർ ചിറക്കൽ കവിതാലയം ജിഗീഷാണ് (32) അറസ്റ്റിലായത്. എടത്വ മങ്കൊട്ട സ്വദേശി അനീഷ് കുമാർ ജില്ല പൊലീസ് സൂപ്രണ്ട് ജി. ജയദേവന് നൽകിയ പരാതിയിലാണ് മൂന്നുദിവസത്തെ അന്വഷണത്തിനൊടുവിൽ പ്രതിയെ സാഹസികമായി പിടികൂടിയത്.
അഭിഭാഷകൻ ചമഞ്ഞ് നടന്ന ജിഗീഷ് കാർ ഉടമയായ അനിഷ് കുമാറുമായി സൗഹൃദം സ്ഥാപിച്ചാണ് കാറും 2,40,000 രൂപയും മുദ്രപ്പത്രവും തട്ടിയെടുത്തത്. എടത്വയിലെ ഒരു കേസിൽനിന്ന് കാർ ഉടമയെ രക്ഷപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
കൈമാറിയ കാറും പണവും മുദ്രപ്പത്രവും ആഴ്ചകൾ കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തതിനെത്തുടർന്ന് ഉടമ ജിഗീഷിനെ ഫോണിൽ ബന്ധപ്പെട്ടു. കോൾ എടുക്കാത്തതിനെതുടർന്ന് അനീഷ് കുമാർ പരാതി നൽകുകയായിരുന്നു. പറവൂർ ചേന്ദമംഗലത്തെ വീട്ടിൽനിന്നാണ് കാർ കണ്ടെടുത്തത്. ഈ വീട്ടിൽനിന്ന് പ്രതിയെ പൊലീസ് പിടികൂടി. സമാനമായ നിരവധി കേസുകളിലും ജിഗീഷ് പ്രതിയാണ്. സുപ്രീംകോടതി ജഡ്ജി ചമഞ്ഞും പ്രതി പലരെയും കബളിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എടത്വ സി.ഐ ആനന്ദ ബാബു, എസ്.ഐ ഷാംജി, സി.പി.ഒമാരായ സനീഷ്, ശ്യാംകുമാർ, സുനിൽകുമാർ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.