ആളില്ലാത്ത വീട്ടിൽനിന്ന് ആഭരണവും പണവും മോഷ്ടിച്ചയാൾ അറസ്റ്റിൽ
text_fieldsതുവ്വൂർ: ആളില്ലാത്ത വീട്ടിൽനിന്ന് രണ്ടര പവൻ ആഭരണവും 27,000 രൂപയും മോഷ്ടിച്ചയാൾ ഒരു മാസത്തിനുശേഷം പിടിയിൽ. വഴിക്കടവ് പൂവത്തിപൊയിൽ വാക്കയിൽ അക്ബറിനെയാണ് (53) കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ. നാസർ അറസ്റ്റ് ചെയ്തത്. മറ്റൊരു മോഷണക്കേസിൽ പെട്ട് ജാമ്യത്തിലിറങ്ങിയതിനിടെയാണ് മോഷണം.
ജനുവരി 21നാണ് മോഷണം നടന്നത്. തുവ്വൂർ വേട്ടേക്കരൻ ക്ഷേത്രത്തിന് സമീപമുള്ള പുന്നക്കുന്നത്ത് രാജീവിന്റെ വീട്ടിൽ നിന്നാണ് ആഭരണവും പണവും മോഷ്ടിച്ചത്. പിൻഭാഗത്തെ വാതിൽ പൊളിച്ച് അകത്ത് കയറിയ പ്രതി അലമാരയിൽ നിന്നാണ് ഇവ കവർന്നത്. മോഷണരീതി മനസ്സിലാക്കിയാണ് പൊലീസ് അന്വേഷണം അക്ബറിലെത്തിയത്. അട്ടപ്പാടിയിൽ നിന്നാണ് പിടിയിലായത്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ കേരള പുളിങ്കടവിലും സമാനരീതിയിൽ മോഷണം നടത്തി അറസ്റ്റിലായ ഇയാൾ ഈ ജനുവരി പതിനൊന്നിന് ജാമ്യത്തിലിറങ്ങിയതായിരുന്നു.Man arrested for stealing jewelery and money from unoccupied houseമോഷ്ടിച്ച സ്വർണം എടക്കരയിൽ വിൽപന നടത്തിയതിനുശേഷമാണ് അട്ടപ്പാടിയിലേക്ക് പോയത്. സ്വർണം പൊലീസ് തിരിച്ചെടുത്തു. മഞ്ചേരി കോടതി പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ രവികുമാർ, എസ്.സി.പി.ഒമാരായ പ്രവീൺ, മനു മാത്യു, സി.പി.ഒമാരായ മനു പ്രസാദ്, സ്വരൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.