സ്കൂൾ വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsവർക്കല: സ്കൂൾ വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഇടവ വെറ്റക്കട സ്വദേശി അബു എന്ന ഹസൻകുട്ടി (47)യാണ് പിടിയിലായത്. മിഠായിയും ഐസ്ക്രീമുമൊക്കെ വാങ്ങി നൽകി പ്രലോഭിപ്പിച്ച് ആറാം ക്ലാസ് വിദ്യാർഥിനിയെയാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്.
രക്ഷാകർത്താക്കളുടെയും സ്കൂൾ അധികൃതരുടെയും പരാതിയെ തുടർന്ന് അയിരൂർ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് ഇയാളുടെ ചിത്രം പൊലീസ് ശേഖരിക്കുകയും വ്യാപക അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പരവൂർ മുക്കം ഭാഗത്തുനിന്നും കസ്റ്റഡിയിെലടുത്തത്. പോക്സോ വകുപ്പ് പ്രകാരമാണ് െപാലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചിറയിൻകീഴ്, തൃശൂർ ഉൾപ്പെടെ കേരളത്തിലെ മിക്ക െപാലീസ് സ്റ്റേഷനുകളിലും നിരവധി മോഷണക്കേസുകളിലടക്കം പ്രതിയാണിയാൾ. ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.