11കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsഅഞ്ചരക്കണ്ടി: വെൺമണലിൽ 11കാരനെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മാലൂർ ശിവപുരം സ്വദേശി കൊല്ലൻപറമ്പ് ഹൗസിൽ കെ. ഫൈസലിനെയാണ് (28) കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ബിനു മോഹനും സംഘവും അറസ്റ്റ്ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വെൺമണൽ മദ്റസയിൽനിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന 11കാരനെ പ്രതി ബൈക്കിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. അൽപ ദൂരം മുന്നോട്ട് പോയ ബൈക്കിൽനിന്നും ചാടി രക്ഷപ്പെട്ട കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. പ്രതി കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോകുന്നതിെൻറ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പ്രതി ചൊവ്വാഴ്ച ചെറിയ വളപ്പിൽ വീണ്ടുമെത്തിയപ്പോൾ നാട്ടുകാരനായ ഒരാൾ ഇയാളുടെ ബൈക്കിെൻറ നമ്പർ എഴുതിയെടുത്ത് പൊലീസിന് കൈമാറുകയായിരുന്നു. ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മേൽവിലാസം നീലേശ്വരത്തേതാണെന്ന് മനസ്സിലായത്. തുടർന്ന് നീലേശ്വരം പൊലീസിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ശിവപുരം സ്വദേശിയായ പ്രതിയെ തിരിച്ചറിയുന്നത്. ഇയാളുടെ ഭാര്യവീടാണ് നീലേശ്വരത്ത്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് 2015ൽ മാലൂർ പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.