ജയിലിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsകണ്ണൂർ: റിമാൻഡ് പ്രതിക്ക് കഞ്ചാവ് കൈമാറാൻ കണ്ണൂർ സെൻട്രൽ ജയിലിലെത്തിയ യുവാവ് അറസ്റ്റിൽ. കാസർകോട് വിദ്യാനഗർ സ്വദേശി മുഹമ്മദ് റിയാസിനെ (25)യാണ് ചൊവ്വാഴ്ച ടൗൺ എസ്.ഐ സി.എച്ച്. നസീബും സംഘവും അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസിൽ തടവ് ചാടിയ പ്രതി നായന്മാർമൂല ആലയടുക്കത്തെ അമീർ അലി (26) യെ കാണാനെത്തിയതാണ് റിയാസ്.
തടവുചാടിയ അമീറലിയെ ബംഗളൂരുവിൽനിന്നാണ് വിദ്യാനഗർ പൊലീസ് പിടികൂടിയത്. അമീറലിയെ കാണാനെത്തുന്നവരെ പൊലീസ് ജയിലിന് സമീപം കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. അറസ്റ്റിലായ റിയാസിനെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.