1800 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ
text_fieldsവളാഞ്ചേരി: കഞ്ഞിപ്പുരയില്‍ നിരോധിത പുകയില ഉൽപന്നങ്ങൾ മൊത്തവിൽപന നടത്തിയ സംഭവത്തിൽ ഒരാളെ വളാഞ്ചേരി പൊലീസ് പിടികൂടി. കുറ്റിപ്പുറം മൂടാല്‍ സ്വദേശി തെക്കേ പൈങ്കൽ അബ്ദുൽ അന്‍വറിനെയാണ് (43) 1800 പാക്കറ്റ് ഹാന്‍സുമായി പൊലീസ് പിടികൂടിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഹരിമാഫിയ വ്യാപകമാകുന്ന സാഹചര്യത്തിൽ തുടര്‍ച്ചയായി നടത്തുന്ന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. വിൽപനക്കായി ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. 2020ല്‍ നിരോധിത പുകയില ഉൽപന്നം കടത്തിയതിന് ഇയാള്‍ക്കെതിരെ കുറ്റിപ്പുറം സ്റ്റേഷനിലും കേസുണ്ട്. വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് പ്രതി ലഹരി വിൽപന നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ എസ്.ഐ എൻ. മുഹമ്മദ് റഫീഖ്, എസ്.സി.പി.ഒ മോഹനൻ, സി.പി.ഒമാരായ പ്രദീപ്, ശ്രീജിത്ത്, അബ്ദു എന്നിവരാണ് പ്രതിയെ പിടികൂടിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.