Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലഹരി ഗുളികകളുമായി...

ലഹരി ഗുളികകളുമായി യുവാവ്​ പിടിയിൽ

text_fields
bookmark_border
ലഹരി ഗുളികകളുമായി യുവാവ്​ പിടിയിൽ
cancel
camera_alt

നി​ധി​ൻ വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി യു​വാ​വി​നെ എ​ക്​​സൈ​സ്​ പി​ടി​കൂ​ടി. വൈ.​എം.​ആ​ർ ജ​ങ്​​ഷ​ന്​ സ​മീ​പം അ​പ്പു എ​ന്ന നി​ധി​ൻ വി​ജ​യ​നെ​യാ​ണ് (22) ​അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ക്രി​സ്​​മ​സ്, പു​തു​വ​ത്സ​ര സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ൻ​ഡ് ആ​ന്റി ന​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​എ​ൽ. ഷി​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ്​ അ​റ​സ്റ്റ്. ഓ​ട്ടോ​യി​ലാ​ണ്​ നി​ധി​ൻ വി​ജ​യ​ൻ നി​ട്രാ​സെ​പാം ഗു​ളി​ക​ക​ളു​മാ​യി വ​ന്ന​ത്. ഇ​ര​പ്പു​കു​ഴി ഭാ​ഗ​ത്ത്‌ ഇ​ത്ത​ര​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന​വ​രു​ടെ വി​വ​രം എ​ക്സൈ​സ് ഷാ​ഡോ ടീം ​ശേ​ഖ​രി​ച്ചു​വ​രു​ക​യാ​ണ്.

പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ അ​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ സു​രേ​ഷ് ബാ​ബു, ആ​രോ​മ​ൽ രാ​ജ​ൻ, അ​ക്ഷ​യ് സു​രേ​ഷ്, പ്ര​ബോ​ധ്, വി​പി​ൻ, ര​തീ​ഷ് മോ​ഹ​ൻ, ബി​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

യു​വാ​ക്ക​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള ല​ഹ​രി​മ​രു​ന്ന് ഗു​ളി​ക​ക​ൾ അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യും വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ൻ​ഡ് ആ​ന്റി ന​ർ​കോ​ട്ടി​ക് സ്‌​ക്വാ​ഡ് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ഷാ​ഡോ സം​ഘ​​ത്തെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsman arrested
News Summary - man arrested with drugs
Next Story