മകളെ പിന്തുടർന്ന് ശല്യപ്പെടുത്തി; 21 കാരനെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് കുത്തി കൊന്നു
text_fieldsമുംബൈ: മകളെ പിന്തുടർന്നുവെന്ന് ആരോപിച്ച് യുവാവിനെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് കുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണ് സംഭവം.
21 കാരനായ ഷെയ്ഖ് അറഫാത്താണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ഹഡ്ഗാവ് പട്ടണത്തിൽ നടന്ന കൊലപാതകത്തിൽ പത്ത് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
അറഫാത്തിനെ അടിക്കുകയും ചവിട്ടുകയും തുടങ്ങി ക്രൂരമായി മർദിച്ചതിനു ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച അറഫാത്തിന്റെ മാതാവിനെയും ഇവർ ഉപദ്രവിച്ചു.
യുവതിയെ നിരന്തരമായി പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് യുവാവിനെ മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പിടിയിലായവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തതായും പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.