രജിസ്റ്റർ ചെയ്യാതെ വാക്സിൻ നൽകിെല്ലന്ന് അറിയിച്ച ഡോക്ടറെ യുവാവ് ആക്രമിച്ചു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ വാക്സിൻ നൽകണമെങ്കിൽ ആദ്യം രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യെപ്പട്ട ഡോക്ടറെ കോടാലികൊണ്ട് ആക്രമിച്ച 32കാരൻ അറസ്റ്റിൽ. യവത്മലിൽ വസന്ത് നഗറിലാണ് സംഭവം.
32കാരനായ മനോഹർ റാത്തോഡാണ് അറസ്റ്റിലായത്. കോവിഡ് വാക്സിൻ വിതരണ കേന്ദ്രത്തിെൻറ ചുമതലയുണ്ടായിരുന്ന മെഡിക്കൽ ഓഫിസർ ഡോ. സന്തോഷ് ജാദവിന് നേരെയായിരുന്നു ആക്രമണം.
കോവിഡ് വാക്സിനായി രജിസ്റ്റർ െചയ്യാത്തതിന് പുറമെ വരി മറികടന്ന് ആദ്യമെത്തുകയുമായിരുന്നു ജാദവ്. ഇതോടെ ഡോക്ടർ വാക്സിൻ നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചു. തുടർന്ന് കൈയിലുണ്ടായിരുന്ന കോടാലിയെടുത്ത് ജാദവ് ഡോക്ടറെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് ഡോക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഡോക്ടർ ഒഴിഞ്ഞുമാറിയതിനാൽ വലിയ അപകടം ഒഴിവായതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.