മലദ്വാരത്തിലൂടെ കാറ്റടിച്ച് സഹപ്രവർത്തകന്റെ 'ക്രൂര തമാശ'; യുവാവിന് ദാരുണാന്ത്യം
text_fieldsമുംബൈ: മലദ്വാരത്തിലൂടെ പ്രഷർ പമ്പ് കയറ്റി വായു ശക്തിയായി അടിച്ചതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലാണ് സംഭവം. എൻജിനീയറിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തുഷാർ സദാശിവ് നികുംഭ് (20) ആണ് മരിച്ചത്.
വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന ലോഹത്തരികളും മറ്റും കളയാൻ എൻജിനീയറിങ് സ്ഥാപനത്തിലെ തൊഴിലാളികൾ എയർ പ്രഷർ പമ്പ് ഉപയോഗിച്ചിരുന്നു. ഞായറാഴ്ച ഉച്ചക്ക് സഹപ്രവർത്തകൻ പമ്പ് മലദ്വാരത്തിലൂടെ ഉള്ളിൽ കയറ്റി വായു അടിച്ചതിനെ തുടർന്ന് തുഷാറിന്റെ വയറ്റിലെ ആന്തരികാവയവങ്ങൾക്ക് ഗുരുതര ക്ഷതം സംഭവിക്കുകയായിരുന്നു.
ഉടൻ സമീപത്തെ ആശുപത്രിയിലും തുടർന്ന് ഗുജറാത്തിലെ സൂറത്തിലുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹപ്രവർത്തകനായ 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കുറ്റകരമായ നരഹത്യക്കാണ് കേസെടുത്തത്. കൊലക്കുറ്റം ചുമത്തിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.