കാമുകിക്കൊപ്പമുള്ള ലൈംഗിക വിഡിയോ കാണിച്ച് ഭീഷണി; 32കാരൻ ആത്മഹത്യ ചെയ്തു
text_fieldsബംഗളൂരു: കാമുകിക്കൊപ്പമുള്ള ലൈംഗിക വിഡിയോ കാണിച്ച് പ്രായപൂർത്തിയാകാത്ത നാലുപേർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് 32കാരൻ ആത്മഹത്യ ചെയ്തു. ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ േകാർപറേഷനിലെ കരാർ തൊഴിലാളിയായ ജൂനിയർ അസിസ്റ്റൻറ് സുപ്രീതിനെയാണ് േഹാട്ടൽ മുറിയിൽ വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്.
പ്രായപൂർത്തിയാകാത്ത നാലുപേർ ചേർന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
സുപ്രീത് ഒരു ഹോട്ടലിൽ മുറി ബുക്ക് ചെയ്യുകയായിരുന്നു. രാത്രി ഒരു മണിയോടെ മുറിയിൽ നിന്ന് വെള്ളം വരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വാതിൽ മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് അകത്ത് കടക്കുകയായിരുന്നു. അപ്പോൾ ശുചിമുറിയിൽ മരിച്ചുകിടക്കുകയായിരുന്നു സുപ്രീത്. സുപ്രീത് വിഷം കഴിച്ചതിന് ശേഷം ശുചിമുറിയിൽ പോയതാകാമെന്നും അവിടെയെത്തി പെപ്പ് അടക്കുന്നതിന് മുമ്പ് കുഴഞ്ഞുവീണിരിക്കാമെന്നും പൊലീസ് പറഞ്ഞു.
പൊലീസ് നടത്തിയ പരിശോധനയിൽ ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. പ്രായപൂർത്തിയാകാത്ത നാലുപേരുടെ പേരുകൾ ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. തെൻറ കാമുകിയുമായുള്ള ലൈംഗിക വിഡിയോകൾ പണം നൽകിയില്ലെങ്കിൽ പുറത്തുവിടുമെന്ന് ഇവർ സുപ്രീതിനെ ഭീഷണിപ്പെടുത്തിയിരുന്നു.
സുപ്രീത് കാമുകിയെ കാണാനായി അർസികേരെയിലെ താമസ സ്ഥലത്തെത്തിയിരുന്നു. തൊട്ടടുത്തായിരുന്നു നാലു കൗമാരക്കാരുടെയും താമസം. ഇവർ സുപ്രീതിെൻറയും കാമുകിയുടെയും ദൃശ്യങ്ങൾ ഒളിച്ചിരുന്ന് വിഡിയോയിൽ പകർത്തുകയായിരുന്നു.
വിഡിയോ കാണിച്ച് ഇവർ 5000 രൂപ വരെ സുപ്രീതിൽനിന്ന് കൈപറ്റിയിരുന്നു. പിന്നീട് കൂടുതൽ പണം നൽകിയില്ലെങ്കിൽ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.