പ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിച്ചതിന് രക്ഷിതാവിന് കണ്ണുതള്ളുന്ന പിഴ; റസിപ്റ്റ് പങ്കുവെച്ച് പൊലീസ്
text_fieldsപ്രായപൂർത്തിയാവാത്ത മകൻ വാഹനമോടിച്ചതിന് രക്ഷിതാവിന് 25000 രൂപ പിഴ ചുമത്തി. കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് രക്ഷിതാവിന് പിഴ വിധിച്ചത്.
അബൂബക്കർ കാരായിൽ എന്നയാൾക്കാണ് മകൻ വാഹനമോടിച്ചതിന് കോടതി പിഴ ചുമത്തിയത്. 25000 രൂപ പിഴയടച്ചതിന്‍റെ റസിപ്റ്റ് കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ പങ്കുവെക്കുകയും ചെയ്തു.
അപകടകരമായ ഈ തെറ്റ് ആരും ആവർത്തിക്കരുതെന്ന് പൊലീസ് ഒാർമിപ്പിച്ചു.
"25000 പിഴയും കോടതി പിരിയും വരെ തടവും"
പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകർത്താവിന് ബഹു: കോടതി വിധിച്ച പിഴ ശിക്ഷയുടെ രസീത് ആണ് ചിത്രത്തിലുള്ളത്.
തനിക്ക് ലഭിച്ച ശിക്ഷയുടെ കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി തയ്യാറാക്കിയ വോയ്സ് മെസേജിൽ ആ രക്ഷാകർത്താവ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്...
"ആരും ഇത് ആവർത്തിക്കരുത് 25000 രൂപ പോയിക്കിട്ടും".
"എൻ്റെ പൊന്നു സുഹൃത്തുക്കളെ 25000 രൂപ നമ്മുടെ കുടുംബത്തിൽ നിന്നോ,
സുഹൃത്തുക്കളിൽ നിന്നോ, നാട്ടുകാരിൽ നിന്നോ
കുറച്ച് ബുദ്ധിമുട്ടിയാലും കടം മേടിച്ചായാലും
സംഘടിപ്പിക്കാൻ ഈ കാലത്ത് വലിയ പ്രയാസമുണ്ടാവുമെന്ന് കരുതുന്നില്ല.
ഒരു ദിവസമോ ഒരു വർഷമോ രക്ഷിതാവിന് തടവും പ്രശ്നമല്ല.
വാഹനത്തിൻ്റെ റെജിസ്ട്രേഷൻ റദ്ദാക്കുന്നതും,
25 വയസു വരെ മകന് ലൈസൻസ് എടുക്കാൻ പറ്റാത്തതും കാര്യമാക്കേണ്ട.
പ്രായപൂർത്തിയാവാത്ത നമ്മുടെ എല്ലാമായ മകന് എന്തെങ്കിലും സംഭവിച്ചാൽ?
ഇവൻ്റെ ഡ്രൈവിംഗ് മൂലം മറ്റൊരാളുടെ ജീവൻ അപകടത്തിലായാൽ?
ആ രംഗങ്ങൾ നിങ്ങൾ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ?"
"നമ്മുടെതാണ് മക്കൾ "എന്ന ചിന്ത മാത്രം നമ്മളിൽ ഉണ്ടെങ്കിൽ
ഒരു കാരണവശാലും പ്രായപൂർത്തിയാവാതെ ലൈസൻസില്ലാതെ
ഒരു കുട്ടിക്കും ഒരു രക്ഷിതാവും വാഹനം നൽകില്ല....
അവൻ ധിക്കരിച്ച് താക്കോലെടുത്ത് പോവില്ല......
#keralapolice
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.