10 വയസുകാരനെ കാമുകിയുടെ മുന്നിൽ വെച്ച് കൊലപ്പെടുത്തി; മൃതദേഹം മറവുചെയ്യാൻ കൂട്ടുനിന്ന ഭാര്യയും പിടിയിൽ
text_fieldsബംഗളൂരു: 10 വയസുകാരനായ മകനെ കാമുകിയുടെ മുന്നിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ സഹായത്തോടെ കുഴിച്ചുമൂടിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കർണാടകയിലെ ബംഗളൂരുവിലെ ഗുരപ്പനപാളയയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഫെബ്രുവരി ഏഴിനായിരുന്നു കുറ്റകൃത്യം നടന്നത്. എന്നാൽ മൂന്ന് പ്രതികൾ പിടിയിലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സചിൻ കുമാർ, ഭാര്യ സിന്ധു, കാമുകി നാദിയ എന്നിവരാണ് അറസ്റ്റിയലായത്. സ്വകാര്യ കമ്പനിയിലായിരുന്നു കുമാർ ജോലി ചെയ്തിരുന്നത്. വസ്ത്രനിർമാണശാലയിൽ ജീവനക്കാരായിരുന്നു സിന്ധുവും നാദിയയും. തന്‍റെ മകനെ ഫെബ്രുവരി ഏഴ് മുതൽ കാണാതായതായി കാണിച്ച് ആഗസ്റ്റ് 26നാണ് കുമാർ പൊലീസിൽ പരാതി നൽകിയത്.
കുഞ്ഞിനെ കാണാതായി മാസങ്ങൾ പിന്നിട്ട ശേഷം മാത്രം മാതാപിതാക്കൾ പരാതിയുമായി എത്തിയത് കണ്ട പൊലീസ് ഞെട്ടി. പരാതിക്കാരുടെ ബന്ധുക്കൾ, അയൽവാസികൾ, സുഹൃത്തുക്കൾ എന്നിവരെയെല്ലാം പൊലീസ് ചോദ്യം ചെയ്തു. അന്വേഷണത്തിൽ കുമാറും നാദിയയും തമ്മിൽ ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. അതോടൊപ്പം തന്നെ കുമാർ നൽകിയ മൊഴികളിൽ വൈരുധ്യവും പൊലീസിൽ സംശയം ജനിപ്പിച്ചു. സുഹൃത്തിന്‍റെ വീട്ടിൽ െവച്ചാണ് കുഞ്ഞിനെ കാണാതായതെന്നാണ് കുമാർ മൊഴി നൽകിയത്. എന്നാൽ കുട്ടി തന്‍റെ വീട്ടിൽ വന്നില്ലെന്നായിരുന്ന സുഹൃത്ത് പറഞ്ഞത്.
പിന്നാലെ കുമാറിനെയും നാദിയയെയും ചോദ്യം ചെയ്തതോടെ കേസിന്‍റെ ചുരുളഴിഞ്ഞു. നാദിയയുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞതിനാണ് കുമാർ കുഞ്ഞിനെ തലക്കടിച്ച് കൊന്നത്. നാദിയ കൊലക്ക് ദൃക്സാക്ഷിയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ സിന്ധുവിനോട് ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. നാദിയയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച കുമാർ തന്നെ രക്ഷിക്കണമെന്ന് സിന്ധുവിനോട് അപേക്ഷിച്ചു. സംഭവം രഹസ്യമാക്കിവെക്കാമെന്ന് സിന്ധു സമ്മതിച്ചു.
കുഞ്ഞിന്‍റെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ ശേഷം കുമാറിന്‍റെ സുഹൃത്തിന്‍റെ കാർ കടംവാങ്ങി തമിഴ്നാട്ടിലെ ബർഗൂറിലെത്തിച്ചു. അവിടെയാണ് മൃതദേഹം അടക്കിയത്. കുഞ്ഞിനെ കാണാതായിട്ടും കുമാർ പരാതി നൽകാത്തത് സിന്ധുവിന്‍റെ കുടുംബത്തിൽ സംശയം ജനിപ്പിച്ചിരുന്നു. അവരുടെ സമ്മർദത്തിന്‍റെ ഫലമായാണ് കുമാർ പൊലീസിനെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.