ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ അച്ഛനെ കൊലപ്പെടുത്തി മകൻ
text_fieldsമൈസൂരു: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. അണ്ണപ്പ (60) ആണ് മരിച്ചത്. സംഭവത്തിൽ മകൻ പാണ്ഡു (32)വാണ് ബൈലക്കുപ്പ പിടിയിലായത്.
കർണ്ണാടകയിലെ മൈസൂരു പെരിയപട്ടണ കൊപ്പ ഗ്രാമത്തിലാണ് സംഭവം. കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിൽ അച്ഛനും മകനും ഒരുമിച്ചായിരുന്നു താമസം. അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
അച്ഛനെ കൊലപ്പെടുത്തിയ ശേഷം അപകടമരണമാക്കി മാറ്റാനായിരുന്നു മകന്‍റെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച അച്ഛൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു. പൊലീസെത്തി ഗുല്ലേഡല വനമേഖലയിലെ റോഡരികിലുള്ള അണ്ണപ്പയുടെ മ്യതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പോസ്റ്റ് മോർട്ടത്തിൽ അണ്ണപ്പയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
തലയ്ക്ക് പുറകിലേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു. തുടർന്ന് മകനെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചത്. ഡിസംബർ 25 ന് അണ്ണപ്പയെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി മ്യതദേഹം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞമാസമാണ് പാണ്ഡു അച്ഛന്റെ പേരിൽ 15 ലക്ഷത്തിന്റെ ഇൻഷുറൻസ് പോളിസിയെടുത്തത്. അപകടമരണം സംഭവിച്ചാൽ ഇരട്ടി നഷ്ടപരിഹാരം നൽകുന്ന വ്യവസ്ഥയും പോളിസിയിലുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.