പെൺകുഞ്ഞ് ജനിച്ചതിന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
text_fieldsപുണെ: മഹാരാഷ്ട്രയിൽ െപൺകുഞ്ഞിന് ജന്മം നൽകിയതിന് 20കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഷിർഗോണിലാണ് സംഭവം.
20കാരിയായ ചങ്കുന യോഗേഷ് ജാദവാണ് മരിച്ചത്. കൊലപാതകത്തിൽ ഭർത്താവ് യോഗേഷ് കൈലാസ് ജാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കും ഒരു പെൺകുട്ടിയുണ്ട്.
നാലുവർഷം മുമ്പായിരുന്നു ചങ്കുനയുടെയും യോഗേഷിന്‍റെയും വിവാഹം. ഇരുവർക്കും പെൺകുഞ്ഞ് ജനിക്കുന്നതുവരെ വീട്ടിൽ മറ്റു പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ പെൺകുട്ടി ജനിച്ചതോടെ കാര്യങ്ങൾ തിരിഞ്ഞുമറിഞ്ഞു. യോഗേഷിന് ആൺകുഞ്ഞ് വേണമെന്നായിരുന്നു ആഗ്രഹം. പെൺകുട്ടി ജനിച്ചതോടെ ഇരുവരും തമ്മിൽ വഴക്ക് പതിവാകുകയായിരുന്നു.
തുടർന്ന്, ശനിയാഴ്ച രാവിലെ ചങ്കുന വസ്ത്രങ്ങൾ അലക്കുന്നതിനിടെ യോഗേഷെത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചങ്കുനയുടെ ശബ്ദം കേട്ടെത്തിയ അയൽവാസികൾ ഷിർഗോൺ പൊലീസിൽ വിവരം അറിയിച്ചു. പൊലീസിസെത്തി യോഗേഷിനെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.