Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസമൂഹ മാധ്യമങ്ങളിൽ...

സമൂഹ മാധ്യമങ്ങളിൽ സജീവമായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

text_fields
bookmark_border
സമൂഹ മാധ്യമങ്ങളിൽ സജീവമായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
cancel

ന്യൂഡൽഹി: സമൂഹ മാധ്യമം ഉപയോഗിച്ചതിന് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഡൽഹിയിലെ റാസാപൂരിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. റാസാപൂര്‍ സ്വദേശി രാം കുമാറാണ് (33) ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായതിനാൽ തൻ്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി സമ്മതിച്ചതായി അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രോഹിണി പങ്കജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. രാം കുമാർ തൻ്റെ ഭാര്യ കാഞ്ചനെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കാഞ്ചനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

കൂലിപ്പണിക്കാരനായ രാം കുമാർ ഏഴ് വർഷം മുമ്പാണ് കാഞ്ചനയെ വിവാഹം കഴിച്ചത്. അന്ന് മുതൽ തന്നെ സമൂഹ മാധ്യമം ഉപയോഗിക്കുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIndia NewsSocial Media
News Summary - man kills wife for using social media
Next Story