'മാഫിയ ഡോൺ ആകണം'; തോക്കുചൂണ്ടുന്ന വിഡിയോയിൽ പാട്ടും ചേർത്ത് പോസ്റ്റ് ചെയ്തു; കിട്ടിയത് മുട്ടൻപണി
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മാഫിയ ഡോൺ ആകണമെന്ന ആഗ്രഹം വെളിപ്പെടുത്തി തോക്ക് ചൂണ്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. ഗാസിയാബാദ് സ്വദേശിയായ റിതിക് മാലിക്കാണ് അറസ്റ്റിലായത്. തോക്കു ചൂണ്ടി നിൽകുന്ന വിഡിയോ സ്വയം ഷൂട്ട് ചെയ്യുകയും ബോളിവുഡ് ഗാനത്തിനൊപ്പം ചേർത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. പടിഞ്ഞാറൻ യു.പിയിലെ മാഫിയ ഡോണാകണമെന്നാണ് വിഡിയോയിലൂടെ വെളിപ്പെടുത്തിയ ആഗ്രഹം.
വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൻതോതിൽ പ്രചരിക്കുകയും വൈറലാകുകയുമായിരുന്നു. ഇതോടെ ഇയാൾ പൊലീസിന്‍റെ നിരീക്ഷണത്തിലാകുകയും ചെയ്തു. പിന്നീട് മാലിക്കിന്‍റെ കൈവശം സൂക്ഷിച്ച തോക്ക് കണ്ടെടുക്കുകയും ഇയാെള അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് സിറ്റി സ്റ്റേഷൻ ഹൗസ് ഓഫിസർ സന്ദീപ് കുമാർ സിങ് പറയുന്നു.
താൻ ഉപയോഗിച്ച രണ്ടു തോക്കുകളിൽ ഒന്ന് കളിത്തോക്കായിരുന്നുവെന്നാണ് മാലിക്കിന്‍റെ പ്രതികരണം. ആളുകളിൽ ഭയം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് അത് ചെയ്തന്നെും ഒരു ക്രിമിനൽ സംഘത്തിന്‍റെ തലവൻ ആകാനാണ് ആഗ്രഹമെന്നും മാലിക് പറഞ്ഞിരുന്നു.
മാലിക്ക് അറസ്റ്റിലായതിന് ശേഷം ഗാസിയബാദ് എസ്.പി ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. 'തോക്കുകളോട് ഏറെ ഇഷ്ടമുള്ളയാൾ ജയിലിൽ എത്തിയിട്ടുണ്ട്. എങ്കിലും അവൻ തെന്റ തെറ്റ് അംഗീകരിച്ചുവെന്നത് വളരെ വലിയ കാര്യമാണ്. ഭാവിയിൽ നല്ലതുവരേട്ട' -അദ്ദേഹം ട്വീറ്റ് ചെയ്തു.
ട്വിറ്ററിൽ അദ്ദേഹം പങ്കുവെച്ച ചിത്രങ്ങളിൽ ഒന്നിൽ തനിക്ക് മാഫിയ ഡോൺ ആകാനാണ് ആഗ്രഹമെന്നും മറ്റൊന്നിൽ എനിക്ക് മാഫിയ ഡോൺ ആകണ്ട, സാധാരണ മനുഷ്യനായാൽ മതിയെന്നുമുള്ള വാചകങ്ങളും പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.