Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Violence against Women
cancel
Homechevron_rightNewschevron_rightCrimechevron_rightദുരാചാരത്തിന്‍റെ...

ദുരാചാരത്തിന്‍റെ ഭാഗമായി 50,000 രൂപക്ക്​ ഭാര്യ​െയ വിറ്റു; വിസമ്മതിച്ചപ്പോൾ കിണറ്റിലെറിഞ്ഞു

text_fields
bookmark_border

ഭോപാൽ: മധ്യപ്രദേശിൽ പഴയ ദുരാചാരത്തിന്‍റെ ഭാഗമായി 50,000 രൂപക്ക്​ ഭാര്യയെ വിൽക്കാൻ ശ്രമിച്ച്​ ഭർത്താവ്​. വിസമ്മതിച്ചതോടെ ഭർത്താവും ഭർതൃവീട്ടുകാരും ​േചർന്ന്​ കിണറ്റിലെറിഞ്ഞ ലദോബായ് എന്ന യുവതിയെ ​വാച്ച്​മാൻ രക്ഷപ്പെടുത്തി. രാജസ്​ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്​ഗഡിലെ ഗുണയിലാണ്​ സംഭവം.

പഴയ ദുരാചാരമായ ജഗ്​ധ പ്രദയുടെ പേരിലായിരുന്നു അതിക്രമം. ഭാര്യയും ഭർത്താവും വഴക്കു​കൂടു​േമ്പാൾ, ഭാര്യയെ വിൽക്കുന്നതാണ്​ ജഗ്​ധ പ്രദ.

കുടുംബത്തി​ന്‍റെ സമ്മതത്തോടെ 50,000 രൂപക്ക്​ ഭാ​ര്യ ലദോബായ്​യെ വിൽക്കാൻ ശ്രമിച്ചതായി ഭർത്താവ്​​ ഗോപാൽ ഗുർജാർ പൊലീസിനോട്​ സമ്മതിച്ചു. 50,000 രൂപ ഇയാൾ കൈപ്പറ്റുകയും ചെയ്​തു. തുടർന്ന്​, പണം നൽകിയ​വർക്കൊപ്പം പോകാൻ യുവതിയെ ഭർത്താവും കുടുംബവും നിർബന്ധിക്കുകയായിരുന്നു. ഇതിന്​ വിസമ്മതിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്​തതോടെ കുടുംബം യുവതിയെ കിണറ്റിലെറിയുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഗ്രാമത്തിലെ കാവൽക്കാരൻ സ്​ഥലത്തെത്തുകയും ഗ്രാമവാസികളുടെ സഹായത്തോടെ യുവതിയെ കരയ്​ക്ക്​ കയറ്റുകയുമായിരുന്നു.

വീട്ടിൽ മൂന്നുപേർ വന്നിരുന്നതായും ഞായറാഴ്ച​ ഗോപാൽ ഗുർജാറുമായി കരാർ ഉറപ്പിച്ചതായും ലദോബായ്​ പൊലീസിനോട്​ പറഞ്ഞു. തുടർന്ന്​ അവർക്കൊപ്പം പോകാൻ താൻ വിസമ്മതിച്ചു. അടുത്തദിവസം, തിങ്കളാഴ്ച രാവിലെയും അവർക്കൊപ്പം പോകാൻ തന്നെ നിർബന്ധിച്ചു. തുടർന്ന്​ ഭർതൃമാതാവ്​ രമതി ബായ്​​യും ഭർത്താവ്​ ഗോപാലും തന്നെ തൊട്ടടുത്ത കിണറ്റിലെറിയുകയായിരുന്നു. തുടർന്ന്​ കാവൽക്കാരനെത്തി ത​െന്ന രക്ഷപ്പെടുത്തി -യുവതി പറഞ്ഞു.

സംഭവം അറിഞ്ഞതോടെ​ യുവതി​യുടെ പിതാവ്​ നാരായൻ ഗുർജാർ മകളുടെ അടുത്തെത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസെത്തി​യതോടെ യുവതിയെ വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsjhagda prathawomen atrocity
News Summary - Man sells wife for Rs 50,000 under old custom and threw her into the well
Next Story