Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആറു വയസ്സുകാരിയെ...

ആറു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 10 വർഷം കഠിനതടവ്

text_fields
bookmark_border
court
cancel

മുട്ടം: ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. വെള്ളിയാമറ്റം വാണിയപ്പുരക്കൽ അജിനാസിനെയാണ്​ (24) പോക്‌സോ സ്‌പെഷൽ കോടതി ജഡ്ജി നിക്‌സൺ എം. ജോസഫ് ശിക്ഷിച്ചത്. 2015 മേയ് 16നായിരുന്നു കേസിനാസ്പദമായ സംഭവം.

പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. പീഡനത്തിന് ഇരയായ കുട്ടിക്കുണ്ടായ മാനസിക ആഘാതത്തിനും പുനരധിവാസത്തിനുമായി നാലുലക്ഷം രൂപ നഷ്​ടപരിഹാരം ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്കു നിർദേശം നൽകി.

വിധിപ്പകർപ്പ് ലഭിച്ച് 30 ദിവസത്തിനകം നഷ്​ടപരിഹാരത്തുക ലഭ്യമാക്കാൻ നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtrape
News Summary - Man sentenced to 10 years in prison for raping 6-year-old girl
Next Story