കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
text_fieldsആലുവ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി മുരിക്കാശ്ശേരി വെള്ളൂക്കുന്നേൽ വീട്ടിൽ ലിയോ വി. ജോർജിനെയാണ് (50) എറണാകുളം റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ലിയോയും മറ്റ് മൂന്ന് പേരും ചേർന്ന് അങ്കമാലി സ്വദേശി യുവാവിൽനിന്ന് 5,59,563 രൂപയാണ് തട്ടിയെടുത്തത്.
പരാതിക്കാരനുമായി ഫോണിലൂടെ ബന്ധപ്പെട്ട് വിശ്വാസം നേടിയ ശേഷം നാലുപേരുടെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പലപ്രാവശ്യമായി പണം കൈമാറ്റം ചെയ്യിക്കുകയായിരുന്നു. ഈ കേസിലെ രണ്ട് പ്രതികളെ ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ അറസ്റ്റിലായ ലിയോ മറ്റ് പല കേസുകളിലും പ്രതിയാണ്. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശാനുസരണം രൂപവത്കരിച്ച അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.ബി. ലത്തീഫ്, എസ്.സി.പി.ഒ ഐനീഷ്, സി.പി.ഒമാരായ ഷിറാസ് അമീൻ, ജെറി എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.