Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right11കാ​ര​നെ പീഡിപ്പിച്ച...

11കാ​ര​നെ പീഡിപ്പിച്ച മധ്യവയസ്കന് 10 വർഷം കഠിനതടവും 10,000 രൂപ പിഴയും

text_fields
bookmark_border
attack on child
cancel
camera_alt

യൂ​സ​ഫ്

നി​ല​മ്പൂ​ർ: വീ​ടി​ന​ടു​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ 11കാ​ര​നെ പ്ര​ലോ​ഭി​പ്പി​ച്ച് കൊ​ണ്ടു​പോ​യി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ന് പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. മൂ​ത്തേ​ടം കാ​ര​പ്പു​റം ക​ൽ​ക്കു​ളം ക​ട​മ്പോ​ട​ൻ യൂ​സ​ഫി​നെ​യാ​ണ് (51) നി​ല​മ്പൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി കെ.​പി. ജോ​യ് ശി​ക്ഷി​ച്ച​ത്. 2019 മാ​ർ​ച്ചി​ലാ​ണ് സം​ഭ​വം. എ​ട​ക്ക​ര പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പോ​ക്സോ നി​യ​മ പ്ര​കാ​ര​മാ​ണ് ശി​ക്ഷ.

പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം മൂ​ന്നു​മാ​സം സാ​ധാ​ര​ണ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ അ​ട​ച്ചാ​ൽ അ​തി​ജീ​വി​ത​ത്തി​ന് ന​ൽ​ക​ണം. എ​ട​ക്ക​ര ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന ദീ​പ​കു​മാ​ര്‍, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന ര​തീ​ഷ് എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സാം ​കെ. ഫ്രാ​ന്‍സി​സ് ഹാ​ജ​രാ​യി. വ​ഴി​ക്ക​ട​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ പി.​സി. ഷീ​ബ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child Abuseimprisonmentmalappuram
News Summary - Man who molested an 11-year-old man was sentenced to 10 years rigorous imprisonment and a fine of Rs 10,000.
Next Story