ഭാര്യയെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsകരുനാഗപ്പള്ളി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കോഴിക്കോട് മേക്ക് അയണിവേലിക്കുളങ്ങര അരയശേരി വീട്ടിൽ താമസിക്കുന്ന ആലപ്പുഴ പണ്ടാരത്തുരുത്ത് സ്വദേശി ഹരീഷ് കുമാർ( 41) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യയും കരുനാഗപ്പള്ളിയിലെ വസ്ത്ര വ്യാപാര കേന്ദ്രത്തിലെ ജീവനക്കാരിയുമായ രശ്മി (38) അടിയേറ്റ് ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 10.30ഓടെ മദ്യപിച്ചെത്തിയ ഇയാള്‍, കിടപ്പ് മുറിയില്‍ കതകടച്ച് ഇരുന്ന ഭാര്യ രശ്മിയെ കമ്പിവടി ഉപയോഗിച്ച് കതക് തല്ലി തകര്‍ത്ത് അകത്ത് പ്രവേശിച്ച ശേഷം അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു . സുഖമില്ലാതിരുന്ന മകളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ രശ്മി ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് പറഞ്ഞു . മര്‍ദ്ദനത്തില്‍ ഇരു കൈകള്‍ക്കും കാലുകള്‍ക്കും മുറിവും ചതവും സംഭവിച്ചു. ഭാര്യയെ കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. കരുനാഗപ്പള്ളി എസ്. എച്ച് .ഒ മോഹിത്, സബ് ഇൻസ്പെക്ടർ എ. റഹീം, എ.എസ്.ഐ വേണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.