മാനസ വധം: പ്രതികൾ പൊലീസ് കസ്റ്റഡിയിൽ, കേരളത്തിൽ ഇവരുടെ നേതൃത്വത്തിൽ വേറെയും തോക്കുകൾ വിറ്റിട്ടുണ്ടോയെന്ന് അന്വേഷിക്കും
text_fieldsകോതമംഗലം: നെല്ലിക്കുഴിയില്‍ ബി.ഡി.എസ് വിദ്യാര്‍ഥിനി മാനസയെ വെടിവച്ചുകൊന്ന കേസിൽ തോക്ക് കൈമാറിയതിന് അറസ്റ്റിലായ ബിഹാർ സ്വദേശികളായ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രഖിലിന് തോക്ക് നൽകിയ സോനു കുമാർ, ഇടനിലക്കാരൻ മനീഷ് കുമാർ വർമ എന്നിവരെയാണ് കോതമംഗലം കോടതി െപാലീസ് കസ്റ്റഡിയിൽ വിട്ടത്. എട്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. രഖിലിെൻറ സുഹൃത്തുക്കളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിെൻറകൂടി അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യുക. കോതമംഗലം എസ്.ഐ മാഹിെൻറ നേതൃത്വത്തിെല സംഘം ബിഹാർ പൊലീസിെൻറ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്.
കേരളത്തിൽ ഇവരുടെ നേതൃത്വത്തിൽ വേറെയും തോക്കുകൾ വിറ്റിട്ടുണ്ടോ എന്നും മറ്റ് കുറ്റകൃത്യങ്ങൾക്ക് കാരണമായ തോക്കുകൾ ഇവർ വിതരണം ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ പ്രതികളെ ബിഹാറിൽ എത്തിച്ചും കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
രഖില്‍ ഉപയോഗിച്ച തോക്ക് ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചിരുന്നു. തോക്കിലെ വിരലടയാളം രഖിലിേൻറതുതന്നെയാണെന്ന് തെളിയിക്കാനുള്ള ഹാന്‍ഡ് വാഷ് പരിശോധനക്കാണ് വിധേയമാക്കുക. ജൂലൈ 30നാണ് നെല്ലിക്കുഴിയിൽ ഡെൻറൽ കോളജ് വിദ്യാർഥിനിയായ മാനസയെ രഖിൽ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രഖിൽ ആത്മഹത്യ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.