മയക്കുമരുന്ന് കേസ്; നടൻ മൻസൂർ അലിഖാന്റെ മകൻ അറസ്റ്റിൽ
text_fieldsചെന്നൈ: മയക്കുമരുന്ന് കേസിൽ നടൻ മൻസൂർ അലിഖാന്റെ മകൻ അറസ്റ്റിൽ. അലി ഖാൻ തുഗ്ലക്കാണ് അറസ്റ്റിലായത്. അലി ഖാൻ തുഗ്ലക്കിനൊപ്പം മറ്റ് ആറ് പേര് കൂടി അറസ്റ്റിലായിട്ടുണ്ട്. തിരുമംഗലം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്നോടിയായി ചൊവ്വാഴ്ച ഇയാളെ ചോദ്യം ചെയ്തിരുന്നു.
മയക്കുമരുന്ന് വിൽപ്പനയുമായി തുഗ്ലക്കിന് ബന്ധമുണ്ടെന്ന രഹസ്യവിവരത്തെ അടിസ്ഥാനമാക്കിയാണ് ഇയാൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്. 10 കോളജ് വിദ്യാർഥികൾ ലഹരിക്കേസിൽ പിടിയിലായതിനെ തുടർന്നുണ്ടായ അന്വേഷണമാണ് തുഗ്ലക്കിലേക്ക് എത്തിയത്. തുഗ്ലക്കിനൊപ്പം അറസ്റ്റിലായവരിൽ സെയാദ് സാക്കി, മുഹമ്മദ് റിയാസ് അലി, ഫൈസൽ അഹമ്മദ് എന്നിവരും ഉൾപ്പെടുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി ഇവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
കോളജ് വിദ്യാർഥികൾക്കിടയിൽ ലഹരി വിതരണം വ്യാപകമായെന്ന വിവരം പുറത്തുവന്നിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മയക്കുമരുന്ന് കേസുകൾ തമിഴ്‌നാട്ടിൽ വർധിച്ചുവരികയാണ്. ഇന്‍റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഈ പ്രവർത്തനങ്ങൾ അടിച്ചമർത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.