കോട്ടക്കലിൽ അടഞ്ഞ് കിടന്ന കടമുറിക്കുള്ളിൽ നിന്ന് അരക്കോടിയുടെ കഞ്ചാവ് പിടികൂടി
text_fieldsകോട്ടക്കൽ: സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് മലപ്പുറം കോട്ടക്കല്‍ പുത്തൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ അടഞ്ഞ് കിടന്ന കടമുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 120 കിലോയോളം കഞ്ചാവ് പിടികൂടി.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് തലവൻ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറർ ടി അനികുമാറിന്‍റെ നേതൃത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ മുകേഷ് കുമാർ, എസ്. മധുസൂധനൻ നായർ, പ്രിവൻറ്റീവ് ഓഫീസർ മുസ്തഫ ചോലയിൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. മുഹമ്മദ് അലി, പി.സുബിൻ, എസ്. ഷംനാദ്, ആർ രാജേഷ്, അഖിൽ, ബസന്ത് കുമാർ,എക്‌സൈസ് ഡ്രൈവറായ കെ.രാജീവ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
കെട്ടിട ഉടമസ്ഥനായ റാഫി, കഞ്ചാവ് ഇടപാടിൽ പങ്കുള്ളതായി കരുതുന്ന ബാവ എന്നിവർക്കെതിരെ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു. കണ്ടെടുത്ത കഞ്ചാവിന് അര കോടിയിലധികം രൂപ വില വരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കണ്ടെടുത്ത കഞ്ചാവ് തുടർ നടപടികൾ ക്കായി പരപ്പനങ്ങാടി എക്സൈസ് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്രയ്ക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.