Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
MDMA intoxicated Three arrested
cancel
camera_alt

 പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

Listen to this Article

തൃശൂർ: അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എം.ഡി.എം.എയുമായി ജിംനേഷ്യം ഉടമ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. മലപ്പുറം എടപ്പാൾ സ്വദേശികളായ മുണ്ടേങ്ങാട്ടിൽ നൗഫൽ (32), നെല്ലിശ്ശേരി ആന്തൂർ വളപ്പിൽ വീട്ടിൽ ഷാജഹാൻ (36), മേലേതിൽ വീട്ടിൽ ജസീം (27) എന്നിവരാണ് പിടിയിലായത്. മലപ്പുറം വട്ടക്കുന്നിൽ ജിംനേഷ്യം ക്ലബ് നടത്തുന്നയാളാണ് നൗഫൽ.

പൂത്തോളിലെ വിദേശമദ്യ വിൽപനശാലക്ക് സമീപം തൃശൂർ വെസ്റ്റ്‌ എസ്.ഐ കെ.സി. ബൈജുവിന്‍റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് സംഘം കുടുങ്ങിയത്. വിൽപനക്കായി കൊണ്ടുവന്ന നാല് ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് കണ്ടെടുത്തു. എ.എസ്.ഐ ബെന്നി, സി.പി.ഒമാരായ അഭീഷ് ആന്‍റണി, സി.എ. വിപിൻ, പി.സി. അനിൽകുമാർ, ശ്രീരാശ് എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMA drugs
News Summary - MDMA intoxicated Three arrested
Next Story