Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനാഗ്പൂരിൽ...

നാഗ്പൂരിൽ മാനസികാസ്വാസ്ഥ്യമുള്ള മരുമകൾ ഭർതൃമാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി

text_fields
bookmark_border
നാഗ്പൂരിൽ മാനസികാസ്വാസ്ഥ്യമുള്ള മരുമകൾ ഭർതൃമാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി
cancel

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിൽ മാനസികാസ്വാസ്ഥ്യമുള്ള മരുമകൾ 80 വയസുള്ള ഭർതൃമാതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി. സംഭവത്തിൽ പൂനം ആനന്ദ് ശിഖവാറി(36)നെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള പൂനം ചികിത്സയിലാണ്.

കഴിഞ്ഞ കുറച്ചാഴ്ചകളായി അവർ മരുന്ന് കഴിക്കുന്നത് നിർത്തിയിരുന്നു. കുടുംബാംഗങ്ങളുമായി സ്ഥിരം വഴക്കിടുകയും ചെയ്തു. ഇങ്ങനെയൊരു വഴക്കിനിടെയാണ് ഭർതൃമാതാവായ താരാദേവിയെ കത്തിയുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നിരവധി തവണ വൃദ്ധമാതാവി​ന്റെ ശരീരത്തിൽ കത്തികൊണ്ട് കുത്തുകയും ചെയ്തു.

പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹം പോസ്​റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തിൽ കൊലക്കുറ്റത്തിനാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NagpurMurder Cases
News Summary - Mentally unstable woman stabs mother in law slits her throat in nagpur
Next Story