പോക്സോ കേസിൽ മധ്യവയസ്കന് എട്ടരവർഷം തടവും പിഴയും
text_fieldsകരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് എട്ടരവർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ബിജുഭവനത്തിൽ ബിജു (43) വിനെയാണ് ശിക്ഷിച്ചത്. കരുനാഗപ്പള്ളി അതിവേഗ കോടതി ജഡ്ജി എഫ്. മിനിമോളാണ് ശിക്ഷ വിധിച്ചത്.
പോക്സോ ആക്ടിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷാവിധി. മത്സ്യക്കച്ചവടക്കാരനായ പ്രതി മറ്റാരുമില്ലാതിരുന്ന സമയത്ത് അതിജീവതയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക അതിക്രമങ്ങൾക്ക് വിധേയയാക്കിയതായി കാട്ടി ശൂരനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷവും രണ്ടുമാസവും അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. ശാസ്താംകോട്ട ഡിവൈ.എസ്.പിയായിരുന്ന പി. രാജ്കുമാറാണ് കേസ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി. പ്രേമചന്ദ്രൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.