Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2022 8:11 AM IST Updated On
date_range 17 Sept 2022 8:11 AM ISTപതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് ആറുവർഷം കഠിനതടവും പിഴയും
text_fieldsbookmark_border
പയ്യോളി: പതിനൊന്ന് വയസ്സായ ബാലികയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനായ പ്രതിക്ക് ആറുവർഷം കഠിനതടവും ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും ചുമത്തി. ഇരിങ്ങൽ കോട്ടക്കുന്നുമ്മൽ അബ്ദുൽ നാസറിനാണ് (51) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടി.പി. അനിൽ ശിക്ഷ വിധിച്ചത്.
2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പേരക്ക പറിക്കാനെത്തിയ ബാലികയെ പ്രതി പീഡിപ്പിച്ച സംഭവത്തിൽ പോക്സോ പ്രകാരവും പട്ടികജാതി സംരക്ഷണ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം അന്വേഷിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story