Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
No Rape
cancel
Homechevron_rightNewschevron_rightCrimechevron_rightഭിന്നശേഷിക്കാരിയായ...

ഭിന്നശേഷിക്കാരിയായ 16കാരിയെ ബലാത്സംഗം ചെയ്ത്​ മേൽപ്പാലത്തിൽ ഉപേക്ഷിച്ച നിലയിൽ; പെൺകുട്ടി ഗുരുതരാവസ്ഥയിൽ

text_fields
bookmark_border

ജയ്​പൂർ: രാജസ്ഥാനിലെ ആൽവാറി​ൽ ഭിന്നശേഷിക്കാരിയായ 16കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത്​ മേൽപ്പാലത്തിന്​ സമീപം ഉപേക്ഷിച്ചനിലയിൽ. ശനിയാഴ്ച രാത്രിയിലാണ്​ സംഭവം.

ശനിയാഴ്ച രാത്രി കാറിലെത്തിയ ഒരു സംഘം ചോരയിൽ കുളിച്ച നിലയിൽ പെൺകുട്ടിയെ ഉപേക്ഷിച്ച്​ കടന്നുകളയുകയായിരുന്നുവെന്ന്​ പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. അബോധാവസ്ഥയിലായിരുന്നു പെൺകുട്ടി. രാത്രി എട്ടരയോടെ വഴിയാത്രക്കാരാണ്​ പെൺകുട്ടിയെ കണ്ടെത്തിയത്​. ഉടൻതന്നെ പൊലീസിൽ വിവരം അറിയിച്ചു.

അമിത രക്തസ്രാവത്തെ തുടർന്ന്​​ പെൺകുട്ടിയെ ഉടൻതന്നെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്​ ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന്​ വിദഗ്​ധ ചികിത്സക്കായി ജയ്പൂരിലെ ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്തു.

പെൺകുട്ടിക്ക്​ സംസാരശേഷിയില്ല. വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നുവെന്നും മാതാപിതാക്കൾ പരാതി നൽകിയിരുന്നതായും പൊലീസ്​ പറഞ്ഞു.

പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന്​ ആൽവാർ പൊലീസ്​ സൂപ്രണ്ട്​ തേജസ്വിനി ഗൗതം അറിയിച്ചു. 16കാരിയെ ബലാത്സംഗം ചെയ്തശേഷം റെയിൽവേ ക്രോസിന്​ സമീപത്തെ മേൽപാലത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

പ്രതിയെ കണ്ടെത്താൻ പൊലീസ്​ പ്രത്യേക സംഘത്തെ നിയോഗിച്ചു. പൊലീസ്​ നായും ഫോറൻസിക്​ സംഘവുമെത്തി സ്ഥലത്ത്​ പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വികൾ പരിശോധിച്ച്​ വരികയാണെന്നും പൊലീസ്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajasthanPOCSOrape
News Summary - Minor Girl Raped And Dumped Near A Flyover In Alwar
Next Story