Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Stop Rape
cancel
Homechevron_rightNewschevron_rightCrimechevron_rightഅഞ്ചുവയസുകാരിയെ...

അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തശേഷം കഴുത്തുഞെരിച്ച്​​ കൊന്ന് വീടിന്‍റെ മുകളിൽ ഉപേക്ഷിച്ചു​

text_fields
bookmark_border

ഭോപാൽ: മധ്യപ്രദേശിലെ ഹോഷങ്കാബാദിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത്​ കൊലപ്പെടുത്തിയ നിലയിൽ. ശനിയാഴ്ച സോഹഗ്​പുർ പ്രദേശത്തെ വീടിന്‍റെ മേൽക്കൂരയിൽ തുണിയിൽ ​പൊതിഞ്ഞ നിലയിലായിരുന്നു അഞ്ചുവയസുകാരിയുടെ മൃതദേഹം.

ശനിയാഴ്ച പുറത്തുവന്ന പ്രാഥമിക പോസ്റ്റ്​മോർട്ടം റിപ്പോർട്ടിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്യുകയും ശേഷം കഴുത്ത്​ ഞെരിച്ച്​ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന്​ പറയുന്നു.

ശനിയാഴ്ച മൂന്നുമണിയോടെയാണ്​ ​അഞ്ചുവയസുകാരിയെ കാണാതാകുന്നത്​. കുട്ടിയെ വീട്ടുകാർ തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട്​ നാട്ടുകാർ​ക്കൊപ്പം ഗ്രാമം മുഴുവൻ തെരയുകയും പിന്നീട്​ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

തുടർന്ന്​ വീടിന്‍റെ മുകളിൽ പരിശോധിച്ചപ്പോൾ അവിടെ തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. പോക്​സോ പ്രകാരമാണ്​ കേസ്​. പെൺകുട്ടിയുടെ വീടിന്​ സമീപം താമസിക്കുന്നയാളെ പൊലീസ്​ കസ്റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്യുന്നുണ്ട്. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:POCSOMurderRape
News Summary - Minor girl raped killed in Madhya Pradesh body found on roof of her house
Next Story