Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
No Rape
cancel
Homechevron_rightNewschevron_rightCrimechevron_rightയു.പിയിൽ ഏഴുവയസുകാരിയെ...

യു.പിയിൽ ഏഴുവയസുകാരിയെ തട്ടി​ക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുകൊന്ന്​ വയലിൽ ഉപേക്ഷിച്ചു

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശിൽ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത്​ കൊലപ്പെടുത്തി വയലിൽ ഉപേക്ഷിച്ചു. യു.പി​യിലെ മൊറാദാബാദിലാണ്​ സംഭവം.

നാലുദിവസം മുമ്പ്​ കുട്ടിയെ കാണാനില്ലെന്ന്​ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞദിവസം പെൺകുട്ടിയുടെ മൃതദേഹം കരിമ്പ്​ പാടത്തുനിന്ന്​ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്ത്​ കൊലപ്പെടുത്തുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

വെള്ളിയാഴ്ച വയലിൽനിന്ന്​ അഴുകിയ മണം വന്നതിനെ തുടർന്ന്​ നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ മൃതദേഹം കർഷകന്‍റെ ശ്രദ്ധയിൽപ്പെട്ടത്​. ​ഡിസംബർ 22ന്​ വീട്ടുമുറ്റത്ത്​ കളിക്കുന്നതിനിടെയാണ്​ പെൺകുട്ടിയെ കാണാതാകുന്നത്​. ബുധനാഴ്ച വൈകിട്ട്​ തന്നെ ​മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പെൺകുട്ടിയെ കണ്ടെത്താനായി രണ്ടംഗ സംഘത്തെ നിയോഗിച്ചിരുന്നു. എന്നാൽ രണ്ടു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. പെൺകുട്ടിയുടെ വീട്ടിൽനിന്നും രണ്ടുകിലോമീറ്റർ അകലെയുള്ള കരിമ്പ്​ വയലിലാണ്​ പിന്നീട്​ മൃതദേഹം കണ്ടെത്തിയത്​.

ഞായറാഴ്ച പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്​മോർട്ടം നടത്തി. അതിൽ ബലാത്സംഗത്തിന്​ ഇരയായി കൊല്ലപ്പെട്ട​തായി തെളിഞ്ഞതായി പൊലീസ്​ അഡീഷണൽ സൂപ്രണ്ട്​ വിദ്യ സാഗർ മിശ്ര പറഞ്ഞു. പ്രതികളെക്കുറിച്ച്​ സൂചന ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നുകുട്ടികളിൽ ഏറ്റവും ഇളയയാളാണ്​ കൊല്ലപ്പെട്ട പെൺകുട്ടി. പച്ചക്കറി വ്യാപാരിയാണ്​ പെൺകുട്ടിയുടെ പിതാവ്​. ഗ്രാമം മുഴുവൻ തിരഞ്ഞിട്ടും പെൺകുട്ടിയെ ക​ണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്ന്​ മാതാവ്​ പറഞ്ഞു. പെൺകുട്ടിക്ക്​ നീതി ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പോക്​സോ വകുപ്പുകൾ പ്രകാരം കേസ്​ രജിസ്​റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:POCSOMurderRape
News Summary - Minor kidnapped raped and murdered in Uttar Pradesh
Next Story