നാലു വയസുകാരൻ വീടിന് മുന്നിൽ മൂത്രമൊഴിച്ചതിന് കൗമാരക്കാരൻ യുവതിയെ ബ്ലേഡുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി
text_fieldsന്യൂഡൽഹി: നാലു വയസുകാരൻ അയൽവാസിയുടെ വീടിന് മുമ്പിൽ മൂത്രമൊഴിച്ചതിന് 33കാരിക്ക് നൽകേണ്ടി വന്നത് സ്വന്തം ജീവൻ. ഈസ്റ്റ് ഡൽഹിയിലെ അമാൻ വിഹാറിലാണ് സംഭവം. അയൽവാസിയായ കൗമാരക്കാരനാണ് സാവിത്ര റാണയെ (പ്രിയ) ബ്ലേഡുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സാവിത്രിയുടെ മകൻ അയൽവാസിയുടെ വീടിന് മുമ്പിൽ മൂത്രമൊഴിച്ചത്. ഇത് വലിയ വഴക്കായി മാറി. പ്രായപൂർത്തിയാകാത്ത ബാലനും വഴക്കിൽ ഇടപെട്ടിരുന്നു. സമീപവാസികളും കടയുടമകളും ഇടപെട്ട് പ്രശ്നം അവിടെ വെച്ച് പരിഹാരമാക്കി.
എന്നാൽ, ആഗസ്റ്റ് 10ന് രാത്രി 11.30ന് സാവിത്രിയുടെ കടയിലെത്തി പ്രതി വിഷയം സംസാരിച്ചു. പരിഹാരമാകാതെ വന്നതോടെ റാണയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച ശേഷം പ്രതി സ്ഥലം കാലിയാക്കിയതായി ഡി.സി.പി പ്രണവ് തയാൽ പറഞ്ഞു. മാരകമായ പരിക്കിനെ തുടർന്നാണ് യുവതി മരിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കേസ് അന്വേഷിച്ച് വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.