Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടമ്മയോട് മോശമായി...

വീട്ടമ്മയോട് മോശമായി പെരുമാറിയയാൾ അറസ്റ്റിൽ

text_fields
bookmark_border
വീട്ടമ്മയോട് മോശമായി പെരുമാറിയയാൾ അറസ്റ്റിൽ
cancel

പൊൻകുന്നം: വീട്ടമ്മയോട് മര്യാദലംഘനം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ചിറക്കടവ് പാറാംതോട് കോളനി ഭാഗത്ത് വെട്ടിക്കൽ വീട്ടിൽ അഭിലാഷിനെയാണ് (42) പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വീട്ടമ്മയോട് മര്യാദ ലംഘനം നടത്തുകയും ഇവരുടെ ഭർത്താവിനെ ചീത്തവിളിക്കുകയുമായിരുന്നു.

അഭിലാഷിന്‍റെ ഭാര്യക്ക് വീട്ടമ്മ ഫോൺ വിളിക്കാൻ കൊടുത്തതിലെ വിരോധം മൂലമാണ് ഇയാൾ ഇവരുടെ വീട്ടിൽ കയറി ചീത്തവിളിച്ചത്.പൊന്‍കുന്നം സ്റ്റേഷന്‍ എസ്.എച്ച്.ഒ എൻ. രാജേഷ് കുമാർ, എസ്.ഐ കെ.ആർ. റെജിലാൽ, എ.എസ്.ഐ പി.എം. ബിജു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Newscrime news
News Summary - misbehaved with the housewife; Defendant Arrested
Next Story