മൊബൈല്‍ ഫോണ്‍ കവര്‍ച്ച; മൂന്നുപേർ പിടിയില്‍
text_fieldsകോഴിക്കോട്: ആനിഹാള്‍ റോഡില്‍ യാത്രക്കാരെൻറ മൊബൈല്‍ ഫോണ്‍ കവര്‍ന്ന പ്രതികള്‍ ടൗണ്‍ പൊലീസിെൻറ പിടിയിലായി. കോഴിക്കോട് സൗത്ത് ബീച്ച് ചാപ്പയില്‍ സ്വദേശിയായ അറഫാൻ, കുണ്ടുങ്ങല്‍ സ്വദേശികളായ മുഹമ്മദ് റോഷൻ, അജ്മല്‍ ഷാജഹാന് എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഡിസംബർ 16 ന് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി ആനിഹാള്‍ റോഡിലൂടെ നടന്നു പോകുകയായിരുന്ന കാസര്‍കോട് സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ സ്കൂട്ടറില്‍ വന്ന പ്രതികള്‍ പിടിച്ചു പറിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെയും വാഹനവും പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പിടിയിലായത്. ഒന്നാം പ്രതിയായ അറഫാന്‍ കോഴിക്കോട് സിറ്റിയിലെ നിരവധി മോഷണക്കേസുകളിലെയും പിടിച്ചുപറി കേസുകളിലേയും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.