ട്രാൻസ് വുമണിന്റെ പരാതിയിൽ കൊച്ചിയിൽ മോഡലിങ് കമ്പനി ഉടമ അറസ്റ്റിൽ
text_fieldsകൊച്ചി: ട്രാൻസ് വുമൺ മോഡലിന്റെ പരാതിയിൽ മോഡലിങ് കമ്പനി ഉടമയെ അറസ്റ്റ് ചെയ്തു. തന്നെ അധിക്ഷേപിച്ചെന്ന മോഡലിന്റെ പരാതിയിലാണ് നടപടി.
ഞായറാഴ്ച കൊച്ചിയിൽ നടന്ന എമിറേറ്റ്സ് ഫാഷൻ വീക്കുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. ലിസാറോ കമ്പനി സ്ഥാപകന് ജെനിലിനെതിരെയാണ് പരാതി. അറസ്റ്റ് ചെയ്ത ഇയാളെ ജാമ്യത്തിൽ വിട്ടു.
സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി നിരവധി മോഡലുകൾ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, പലർക്കും അവസരം ലഭിച്ചില്ലെന്ന ആക്ഷേപമുണ്ട്. ഇത് ചോദ്യം ചെയ്തതോടെയാണ് തനിക്കെതിരെ അധിക്ഷേപമുണ്ടായതെന്ന് പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.