Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right18 ക്വിന്‍റൽ 'പോപ്പി'...

18 ക്വിന്‍റൽ 'പോപ്പി' പിടികൂടി; 11 പേർക്കെതിരെ കേസ്​

text_fields
bookmark_border
poppy husk from Moga
cancel

ന്യൂഡൽഹി: പഞ്ചാബിലെ മോഗ ജില്ലയിൽ വൻ മയക്കു​മരുന്നു വേട്ട. ബഡ്ഡുവാൾ ബൈപാസിലെ ധരംകോട്ട്​ ടൗണിലെ ഗോഡൗണിൽ നിന്നാണ്​ 1800 കിലോഗ്രാം പോപ്പി തൊണ്ടുകൾ പിടിച്ചെടുത്തത്​. ഇവിടെ നിന്നും ട്രക്കും മഹീന്ദ്ര സൈലോ കാറും കണ്ടുകെട്ടി.

11 പേരാണ്​ കേസിൽ പ്രതികൾ. മയക്കുമരുന്ന്​ കേസിൽ 30 വർഷം തടവുശിക്ഷ ലഭിച്ച പിപ്പൽ സിങ്​ ജയിലിൽ നിന്നാണ്​ മയക്കുമരുന്ന്​ ലോബിയെ നിയന്ത്രിക്കുന്നതെന്ന്​ പൊലീസ്​ പറഞ്ഞു. ഇന്ദർജിത് സിങ്​, മിന്ന സിങ്​, റസാൽ സിങ്​, കരംജിത് സിങ്, ഗുർജീന്ദർ സിങ്, ജുഗ്രാജ് സിങ്, ലഖ്‌വീന്ദർ സിങ്, പരംജിത് സിങ്, ബൂട്ട സിങ്, മംഗൾ സിങ്​ എന്നിവരാണ്​ മറ്റ്​ പ്രതികൾ​.

ഡോലേവാല നിവാസികളായ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന്​ അന്വേഷണ സംഘം പറഞ്ഞ​​ു. മയക്കുമരുന്ന്​ മാഫിയകളുവുമായി ബന്ധപ്പെട്ട്​ കുപ്രസിദ്ധിയാർജ്ജിച്ച ഗ്രാമമാണ് ഡോലേവാല. ​

10 വർഷത്തിനിടെ 50 സ്​ത്രീകളടക്കം ഗ്രാമത്തിൽ നിന്നുള്ള 400 പേർ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) വകുപ്പ് ​പ്രകാരം​ പ്രതികളായിട്ടുണ്ട്​.

പോപ്പി ചെടിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന കറയായ കറുപ്പ് സംസ്കരിച്ച ശേഷമാണ് ഹെറോയിന്‍ നിര്‍മ്മിക്കുന്നത്. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് നിയമാനുസൃതമായി പോപ്പി ചെടിയുടെ ഉത്പാദനത്തിന് അനുമതിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mogadrug casepoppy
News Summary - Moga police raided and seized 18 quintals of poppy husk 11 booked
Next Story