പണം വെളുപ്പിക്കൽ: മൂന്ന് പേർക്ക് 18 വർഷം തടവ്
text_fieldsറിയാദ്: സൗദി അറേബ്യയിൽ പണം വെളുപ്പിക്കല്‍ കേസില്‍ പ്രതികളായ വിദേശിയുൾപ്പെടെ മൂന്നുപേരെ കോടതി 18 വര്‍ഷം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. രണ്ട് സൗദി പൗരന്മാരെയും ഒരു അറബ് വംശജനെയുമാണ് കോടതി ശിക്ഷിച്ചത്. ഇവര്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്. വെളുപ്പിച്ച പണത്തിനും പണം വെളുപ്പിക്കല്‍ ഇടപാടുകളിലൂടെ സമ്പാദിച്ച തുകക്കും തുല്യമായ തുക പ്രതികളില്‍നിന്ന് കണ്ടുകെട്ടാനും വിധിയുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശിയെ സൗദിയില്‍നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.സൗദി പൗരന്മാര് വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ കമേഴ്സ്യല്‍ രജിസ്ട്രേഷനുകള്‍ നേടുകയും പിന്നീട് ഈ സ്ഥാപനങ്ങളുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും ഇവ കൈകാര്യം ചെയ്യാന്‍ വിദേശിയെ അനുവദിക്കുകയുമായിരുന്നു. പ്രതികളുടെയും ഇവരുടെ പേരിലുള്ള വ്യാപാര സ്ഥാപനങ്ങളുടെയും അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍നിന്ന് ഈ അക്കൗണ്ടുകളില്‍ വന്‍തുക ഡെപ്പോസിറ്റ് ചെയ്ത് മറ്റു രാജ്യത്തേക്ക് അയച്ചതായി കണ്ടെത്തി.
നിയമവിരുദ്ധ ഉറവിടങ്ങളില്‍നിന്നുള്ള പണമാണ് ഇത്തരത്തിൽ അയച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി.
പ്രതികള്‍ക്കെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും തെളിവുകള്‍ ഹാജരാക്കുകയുമായിരുന്നെന്ന് പബ്ലിക് പ്രോസിക്യൂഷന് വൃത്തങ്ങള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.