മോൻസൺ മാവുങ്കലിന് ഉന്നതരുമായി ബന്ധം; സുധാകരൻ, ബെഹ്റ, മോഹൻ ലാൽ... പട്ടിക ഇങ്ങനെ
text_fieldsകൊച്ചി: തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിെൻറ 'അമൂല്യ ശേഖരത്തിൽ' കണ്ണുടക്കി വീണവരിൽ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ മുതൽ മനോജ് എബ്രഹാംവരെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ. തട്ടിപ്പിനായി വലവിരിച്ചത് ഇവർ വീട് സന്ദർശിച്ച ചിത്രങ്ങൾ കാണിച്ച്. കോടികൾ മോൻസണുവേണ്ടി ഇറക്കിയവരും വിശ്വസിച്ചത് മോൻസണിെൻറ പൊലീസ് തലപ്പത്തുള്ള ബന്ധങ്ങൾ കണ്ടായിരുന്നു. പൊലീസുകാരെ മോൻസണ് പരിചയപ്പെടുത്തിയവരിൽ മാധ്യമപ്രവർത്തകരും ഉണ്ട്.
'ഫെമ'യിലെ ഉദ്യോഗസ്ഥരെ കാണാൻ പരാതിക്കാരെ മോൻസൺ ഡൽഹിയിൽ കൊണ്ടുപോയിരുന്നു. വിമാനത്താവളത്തിലെ ഗ്രീൻചാനൽ വഴി പുറത്തിറങ്ങിയ ഇവരെ കൂട്ടിക്കൊണ്ടുപോയത് പൊലീസ് വാഹനങ്ങളിലാണ്. മോൻസണുമായുള്ള പൊലീസ് കേസുകളിലും മറ്റും കൂടുതൽ ഇടപെട്ടത് ഡി.ഐ.ജി സുരേന്ദ്രനാണെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഡി.ഐ.ജിയുടെ ഔദ്യോഗിക വാഹനം പലപ്പോഴും മോൻസണിെൻറ വീട്ടിൽ ഉണ്ടാകാറുണ്ടായിരുന്നു. പരാതിക്കാരനായ യാക്കൂബ് പാറയിലിനെ ഇടപാടിലേക്ക് പറഞ്ഞുവിശ്വസിപ്പിച്ചതും 25 ലക്ഷം വാങ്ങിയെതും ഡി.ഐ.ജി ഇടപെട്ട് അദ്ദേഹത്തിെൻറ വീട്ടിൽ െവച്ചായിരിന്നുവെന്ന് പരാതിക്കാർ ആരോപിക്കുന്നു. ഡി.ഐജിക്കും ഭാര്യക്കുമൊപ്പമുള്ള നിരവധി ചിത്രങ്ങൾ മോൻസൺ ഇവർക്ക് കാണിച്ചു നൽകിയതായും പറയുന്നു.
2019 മേയിലാണ് മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവർ മോൻസണിെൻറ വീട്ടിലെത്തിയത്. ഇവിടെവെച്ച് 'അമൂല്യ ശേഖരങ്ങൾക്കൊപ്പം' ഫോട്ടോ ഷൂട്ടും നടത്തി. ഈ ചിത്രങ്ങളും മോൻസണിെൻറ ശേഖരത്തിലുണ്ട്. പ്രശ്നങ്ങളുണ്ടായതോടെ പുരാവസ്തുക്കൾ വിറ്റ് പരാതിക്കാരുടെ പണം തിരിച്ചു കൊടുക്കാനുള്ള മോൻസണിെൻറ പദ്ധതി പരാജയപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ 2019 മേയിൽ ഡി.ജി.പി ഒപ്പിട്ട പുരാവസ്തുശേഖരത്തിനുള്ള സുരക്ഷ സംവിധാനങ്ങളാണ് പരാതിക്കാരെ കാണിച്ചത്. ഇതെല്ലാം സംഘടിപ്പിച്ചത് പൊലീസിലെ ഉന്നത ബന്ധത്തിെൻറ ബലത്തിലാണ്. ജില്ല പൊലീസിലെ അസി. കമീഷണർ മുതൽ എസ്.ഐവരെയുള്ളവർ മോൻസണിെൻറ വീട്ടിലെ സ്ഥിരസന്ദർശകരായിരുന്നു.
പരാതി അട്ടിമറിക്കാൻ ഐ.ജിയും ഇടപെട്ടെന്ന്
കൊച്ചി: മോൻസണിനെതിരായ സാമ്പത്തിക തട്ടിപ്പ് പരാതികൾ ഒതുക്കാൻ ഐ.ജിയും ഇടപെട്ടതായി ആരോപണം. ഒരു തട്ടിപ്പ് പരാതിയിൽ ജില്ല പൊലീസ് മേധാവി അന്വേഷണം ആരംഭിച്ചപ്പോൾ ഐ.ജി ലക്ഷ്മണ ഇടപെട്ട് അത് സി.ഐയുടെ കീഴിലേക്ക് മാറ്റിയെന്നും ഡി.ഐ.ജിവഴിയാണ് ഐ.ജി ലക്ഷ്മണയെ സ്വാധീനിച്ചതെന്നും ആക്ഷേപം ഉയരുന്നുണ്ട്. ശ്രീവത്സം കമ്പനി ഉടമ രാജേന്ദ്രൻ പിള്ളയിൽനിന്ന് മോൻസൺ ആറരകോടി വാങ്ങുകയും വഞ്ചിക്കപ്പെട്ടുവെന്ന തിരിച്ചറിവിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. 2020 ആഗസ്്റ്റിൽ പന്തളം പൊലീസ് മോൻസണിനെതിരെ കേസ് രജിസ്്റ്റർ ചെയ്ത് അന്വേഷണം നടത്തിയതായും പരാതിയിലുണ്ട്. എന്നാൽ, ഈ പരാതിയും അട്ടിമറിക്കപ്പെട്ടു. സമാനരീതിയിൽ പലരും പരാതിയുമായി മുന്നോട്ടുവന്നപ്പോഴെല്ലാം പൊലീസ് ഇടെപടലിൽ ഒതുങ്ങുകയായിരുന്നുവെന്നാണ് ആക്ഷേപം. തട്ടിപ്പുകൾ നിരത്തി പരാതിക്കാർ മുഖ്യമന്ത്രിയെ നേരിട്ട് സമീപിച്ചതും ഈ ഉന്നത പൊലീസ് ബന്ധം ഭയന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.