![Moral policing to MBBS students in Mangaluru Five Bajrang Dal activists arrested Moral policing to MBBS students in Mangaluru Five Bajrang Dal activists arrested](https://www.madhyamam.com/h-upload/2021/10/03/1212622-moral-policing-to-mbbs-students-in-mangaluru-five-bajrang-dal-activists-arrested.webp)
മംഗളൂരുവിൽ എം.ബി.ബി.എസ് വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം; അഞ്ച് ബജ്രംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ
text_fieldsമംഗളൂരു: കർണാടകയിലെ സൂരത്കലിൽ മെഡിക്കൽ വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയ അഞ്ച് ബജ്രംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ. കെ.എസ്. ഹെഗ്ഡെ മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക് നേരെയായിരുന്നു ആക്രമണം.
ആറ് വിദ്യാർഥികൾ കാറിൽ മാൽപെ ബീച്ചിൽനിന്ന് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഹിന്ദു അനുകൂല സംഘടന പ്രവർത്തകർ കാർ തടഞ്ഞുനിർത്തുകയും വാഹനത്തിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. മുസ്ലിം യുവാക്കളുമായി സൗഹൃദം കൂടിയത് എന്തിനാണെന്ന് ചോദിച്ചായിരുന്നു ആക്രമണം. കൂടാതെ പെൺകുട്ടികളെ അപമാനിക്കാൻ ശ്രമിച്ചതായും ദൃക്സാക്ഷികൾ പറയുന്നു.
തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് പൊലീസ് സംഭവത്തിൽ ഇടപെടുകയും വിദ്യാർഥികളെ ഇവരിൽനിന്ന് മോചിപ്പിക്കുകയുമായിരുന്നു. ബജ്രംഗ്ദൾ പ്രവർത്തകരായ പ്രീതം ഷെട്ടി, അർഷിദ്, ശ്രീനിവാസ്, രാകേഷ്, അഭിഷേക് എന്നിവരാണ് അറസ്റ്റിലായെതന്ന് പൊലീസ് പൊലീസ് പറഞ്ഞു.
സെപ്റ്റംബർ 17ന് ബംഗളൂരുവിൽ സമാന സംഭവം അരങ്ങേറിയിരുന്നു. ബൈക്കിൽ യാത്രചെയ്ത യുവാവിനെയും യുവതിയെയും ഹിന്ദു അനുകൂല സംഘടന പ്രവർത്തകർ മർദിക്കുകയും അപമാനിക്കുകയുമായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.