Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭർത്താവുമായി വഴക്കിട്ട...

ഭർത്താവുമായി വഴക്കിട്ട യുവതി മൂന്ന് പിഞ്ചു മക്കളെ ഓടയിലിട്ട് കൊന്ന് ജീവനൊടുക്കി

text_fields
bookmark_border
ഭർത്താവുമായി വഴക്കിട്ട യുവതി മൂന്ന് പിഞ്ചു  മക്കളെ ഓടയിലിട്ട് കൊന്ന് ജീവനൊടുക്കി
cancel

മംഗളൂരു:വിജയപുരയിൽ ഭർത്താവുമായി വഴക്കിട്ട യുവതി മൂന്ന് പിഞ്ചു മക്കളെ നല്ല ഒഴുക്കുള്ള ഓടയിൽ എറിഞ്ഞ് കൊലപ്പെടുത്തി ജീവനൊടുക്കിയെന്ന് പൊലീസ്.വിജപുര തിക്കോട ജലഗേരി വിതൽവാഡ ടണ്ടയിൽ ഗീത രാമു ചൗഹാൻ ആണ് (32)കടുംകൈ ചെയ്തത്.ഇവരുടെ മക്കളായ സൃഷ്ടി(ആറ്),സമർത്ഥ(നാല്), കൃഷ്ണ (മൂന്ന്) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി ഭർത്താവ് രാമു ചൗഹാനും ഗീതയും വഴക്കിട്ടതായി പൊലീസ് പറഞ്ഞു.ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോൾ ഉറക്കത്തിലായിരുന്ന മൂന്ന് മക്കളേയും വെള്ളത്തിലിടുകയായിരുന്നു.ഞായറാഴ്ച രാവിലെ എഴുന്നേറ്റ രാമു ഭാര്യയേയും മക്കളേയും കാണാതെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് തിക്കോട പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:family problemsMurder Cases
News Summary - mother committed suicide by killing her three children
Next Story