കുറഞ്ഞ പലിശക്ക് പണം നൽകാമെന്ന് കബളിപ്പിച്ച് പണം തട്ടൽ; സിനിമ നിർമാതാവ് അറസ്റ്റിൽ
text_fieldsന്യൂഡൽഹി: കുറഞ്ഞ പലിശക്ക് വായ്പ നൽകാമെന്ന് കബളിപ്പിച്ച് നിരവധി ബിസിനസുകാരെ പറ്റിച്ച സിനിമ നിർമാതാവ് അറസ്റ്റിൽ. ഡൽഹി ആസ്ഥാനമായ ബിസിനസുകാരനെ കബളിപ്പിച്ച് 32 ലക്ഷം തട്ടിയ കേസിലാണ് അറസ്റ്റ്. ഓവർടൈം, ബദാഷ്, ലവ് ഫിർ കഭി, രൻ ബങ്ക, സസ്പെൻസ് ആൻഡ് സാക്ഷി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച 55കാരനായ അജയ് യാദവാണ് അറസ്റ്റിലായത്.
2015മുതൽ ഒളിവിലാണ് ഇയാൾ. ഞായറാഴ്ച മുംബൈ, ഡൽഹി, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനക്ക് ശേഷം മഥുരയിൽനിന്നാണ് ഇയാളെ ഡൽഹി പൊലീസിെൻറ ക്രൈം ബ്രാഞ്ച് യൂനിറ്റ് അറസ്റ്റ് ചെയ്തത്.
വാടകവീട്ടിൽ താമസിച്ച് വന്നിരുന്ന ഇയാൾ സഞ്ജയ് അഗർവാൾ, രാകേഷ് ശർമ, വികാഷ് കുമാർ, ഗുഡ്ഡു, രാമൻ, അവിനാശ് തുടങ്ങിയ പേരുകളിലാണ് ബിസിനസുകാരെ പരിചയപ്പെടുത്തി പണം തട്ടിയിരുന്നത്.
ബിസിനസുകാർക്ക് വ്യാജ ഡിമാൻഡ് ഡ്രാഫ്റ്റ് നൽകി കബളിക്കുകയും ചെയ്തിരുന്നു. സിനിമ മേഖലയിലെ ഉന്നതരുമായുള്ള ബന്ധം ഉപയോഗിച്ചാണ് ഇയാൾ ബിസിനസുകാരെ വിശ്വാസത്തിലെടുത്തിരുന്നത്.
ഡൽഹിയിലെ ബിസിനസുകാരനായ രാഹുൽ നാഥിെൻറ പരാതിയിലാണ് ഇേപ്പാൾ അറസ്റ്റ്. ബിസിനസ് വിപുലീകരണത്തിനായി 65കോടി രൂപ വായ്പക്കായാണ് രാഹുൽ അജയ് യാദവിെന സമീപിച്ചത്. പത്രത്തിലെ പരസ്യം കണ്ടിട്ടാണ് രാഹുൽ ഇയാളുമായി ബന്ധപ്പെട്ടത്. തുടർന്ന് സെറീൻ ഫിലിംസിെൻറ സംവിധായകനാണെന്ന് അജയ് രാഹുലിെന പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് 65 കോടി രൂപ 10 വർഷത്തേക്ക് വായ്പ നൽകാമെന്നും 10 ശതമാനം പലിശ നൽകിയാൽ മതിയെന്നും വിശ്വസിപ്പിച്ചു.
പിന്നീട് പ്രതി പരാതിക്കാരൻറെ സ്വത്ത് വകകൾ പരിശോധിച്ച് ഉറപ്പാക്കിയശേഷം നിശ്ചിത തുക നിക്ഷേപമായി നൽകണമെന്നും ആവശ്യപ്പെട്ടു. രാഹുൽ പണം നൽകിയതിന് ശേഷം അജയ് യാദവ് മൊബൈൽ ഫോൺ ഓഫ് ചെയ്യുകയായിരുന്നു. അജയ് നൽകിയിരുന്ന വിലാസവുമായി ബന്ധപ്പെട്ടപ്പോൾ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.
തട്ടിയെടുത്ത ലക്ഷങ്ങൾ അജയ് സിനിമ നിർമാണത്തിനായാണ് മുടക്കിയിരുന്നത്. ചിത്രങ്ങൾ വിജയമാകാതിരുന്നതോടെ വൻ കടബാധ്യതയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.